ഗോകുലം കേരളക്ക് എതിരാളികൾ ഈസ്റ്റ് ബംഗാൾ; ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ചൊവ്വാഴ്ചയാണ് ടൂർണമെന്‍റ് 132ാമത് പതിപ്പിന്‍റെ ക്വാർട്ടർ ലൈനപ്പ് നറുക്കെടുപ്പ് നടന്നത്. ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി, ഗോകുലം കേരള എഫ്.സി, എഫ്‌.സി ഗോവ, ചെന്നൈയിൻ എഫ്‌.സി, ഇന്ത്യൻ ആർമി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, മോഹൻ ബഗാൻ എസ്.ജി എന്നീ ടീമുകളാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

ഗോകുലം കേരളക്ക് കരുത്തരായ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. ഈമാസം 25ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗൻ സ്റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് ആറിനാണ് എല്ലാ മത്സരങ്ങളും. ഈമാസം 29നും 31നുമാണ് സെമി ഫൈനലുകൾ. സെപ്റ്റംബർ മൂന്നിന് ഫൈനൽ നടക്കും.

ക്വാർട്ടർ ഫൈനൽ മത്സരങ്ങളും തീയതിയും

ആഗസ്റ്റ് 24 -നോർത്ത് ഈസ്റ്റ് യുനൈറ്റഡ് VS ഇന്ത്യൻ ആർമി, ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയം, ഗുവാഹത്തി

ആഗസ്റ്റ് 25 -ഈസ്റ്റ് ബംഗാൾ VS ഗോകുലം കേരള എഫ്‌.സി, വിവേകാനന്ദ യുവ ഭാരതി ക്രീരംഗൻ, കൊൽക്കത്ത

ആഗസ്റ്റ് 26 -എഫ്‌.സി ഗോവ VS ചെന്നൈയിൻ എഫ്‌.സി, ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയം, ഗുവാഹത്തി

ആഗസ്റ്റ് 27 -മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ് VS മുംബൈ സിറ്റി എഫ്‌.സി, വിവേകാനന്ദ യുവ ഭാരതി ക്രീരംഗൻ, കൊൽക്കത്ത

Tags:    
News Summary - Durand Cup 2023 Quarter-final Fixtures Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.