ഷില്ലോംഗ്: ഡുറാൻഡ് കപ്പ് ഫുട്ബാളിൽ ഇന്ന് വടക്കു കിഴക്കൻ ടീമുകളുടെ സെമി പോരാട്ടം. ആദ്യ സെമിയിൽ ഐ ലീഗ് ടീമായ ഷില്ലോങ് ലജോങ്ങും ഐ.എസ്.എൽ സംഘമായ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഏറ്റുമുട്ടും. ഷില്ലോംഗിലെ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 5.30ന് നടക്കുന്ന സെമി മത്സരങ്ങൾ സോണി സ്പോർട്സിൽ തത്സമയം കാണാം. മലയാളി താരം എം.എസ്. ജിതിനുൾപ്പെടുന്നതാണ് നോർത്ത് ഈസ്റ്റ് ടീം. സ്പെയിൻകാരനായ മുന്നേറ്റ താരം ഗ്വില്ലർമോ ഫെർണാണ്ടസ് ടൂർണമെന്റിൽ നാല് ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടാം സെമിയിൽ നാളെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.