ഇംഫാൽ: ഡ്യൂറൻഡ് കപ്പ് ഗ്രൂപ് ബിയിലെ എ.ടി.കെ മോഹൻ ബഗാൻ-മുംബൈ സിറ്റി എഫ്.സി മത്സരം 1-1 സമനിലയിൽ കലാശിച്ചു. 40ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയുടെ ഗോളിലൂടെ മുന്നിലെത്തിയതായിരുന്നു എ.ടി.കെ ബഗാൻ.
എന്നാൽ, 70ാം മിനിറ്റിൽ ജോർജ് പെരേരയിലൂടെ മുംബൈ തിരിച്ചടിച്ചു. ഗ്രൂപ് സിയിൽ ആർമി റെഡ്-നെരോക കളി ഗോൾരഹിത സമനിലയിലുമായി.
കൊൽക്കത്ത: ഇന്ത്യൻ എയർ ഫോഴ്സുമായി കഴിഞ്ഞ ദിവസം നടന്ന ഡ്യൂറൻഡ് കപ്പ് മത്സരത്തിനിടെ തങ്ങളുടെ ഒരു താരത്തിനുനേരെ വംശീയാധിക്ഷേപമുണ്ടായതായി ബംഗളൂരു എഫ്.സി.
വിഷയം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഫുട്ബാൾ എല്ലാവർക്കുമുള്ളതാണെന്നും വിവേചനത്തിന് സ്ഥാനമില്ലെന്നും ടീം പ്രസ്താവനയിൽ വ്യക്തമാക്കി. ചൊവ്വാഴ്ച കിഷോർ ഭാരതി ക്രിരംഗൻ മൈതാനത്ത് നടന്ന മത്സരത്തിനിടെയാണ് എയർ ഫോഴ്സ് താരത്തിൽ നിന്ന് ഈ അനുഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.