കൊല്‍ക്കത്ത: തോൽവി മുനയിൽനിന്ന് തിരിച്ചുവന്ന ഈസ്റ്റ് ബംഗാൾ അവിശ്വസനീയ ജയവുമായി ഡ്യൂറൻഡ് കപ്പ് ഫൈനലിൽ. നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടന്ന സെമിഫൈനലിൽ 1-2ന് പിറകിൽ നിൽക്കെ അവസാന നിമിഷത്തിൽ ഗോൾ നേടിയ ആതിഥേയർ ഷൂട്ടൗട്ടിലാണ് (5-3) വിജയം കുറിച്ചത്. നിശ്ചിത സമയം കളി 2-2 സമനിലയിലായി. ഷൂട്ടൗട്ടിൽ 5-3നായിരുന്നു ഈസ്റ്റ് ബംഗാൾ ജയം. 16 തവണ കിരീടം നേടിയ അവർ 2004-ന് ശേഷം ഫൈനലിലെത്തുന്നത് ഇതാദ്യം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ എഫ്.സി ഗോവ നേരിടും.
ഒന്നാം സെമിയുടെ 22ാം മിനിറ്റിൽ സബാക്കോയും ’57ൽ ഫാൽഗുനിയും നേടിയ ഗോളുകളിൽ ലീഡുമായി മുന്നേറിയ നോർത്ത് ഈസ്റ്റ് 75 മിനിറ്റ് പിന്നിടുമ്പോൾ ഏറെക്കുറെ ഫൈനൽ ഉറപ്പിച്ച സ്ഥിതിയായിരുന്നു. എന്നാൽ 77ാം മിനിറ്റിൽ കഥ മാറി. നെറോം മഹേഷ് സിങ്ങിന്റെ ഷോട്ട് നോർത്ത് ഈസ്റ്റ് താരം ദിനേഷിന്റെ ശരീരത്തിൽതട്ടി സ്വന്തം വലയിൽ പതിച്ചു.
ഇൻജുറി ടൈമില്‍ സബാക്കോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയതോടെ നോര്‍ത്ത്ഈസ്റ്റ് നിര 10 പേരായി ചുരുങ്ങി. റഫറി അവസാന വിസിലിനൊരുങ്ങവെ നന്ദകുമാര്‍ ശേഖര്‍ (90+7) ഹെഡറിലൂടെ ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.