ഡ്യൂ​റ​ൻ​ഡ് ക​പ്പ് ക്വാ​ർ​ട്ട​ർ ഇ​ന്ന് മു​ത​ൽ

ഷി​ല്ലോ​ങ്: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​വും. അ​സ​മി​ലെ കൊ​ക്രാ​ജാ​ർ സാ​യി സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ലി​ന് നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ ഇ​ന്ത്യ​ൻ ആ​ർ​മി നേ​രി​ടും. വൈ​കീ​ട്ട് ഏ​ഴി​ന് ഷി​ല്ലോ​ങ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഷി​ല്ലോ​ങ് ല​ജോ​ങ്ങും കൊ​ൽ​ക്ക​ത്ത​ൻ ക​രു​ത്ത​രാ​യ ഈ​സ്റ്റ് ബം​ഗാ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ആ​ഗ​സ്റ്റ് 23നാ​ണ് മ​റ്റു ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ. അ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ജാം​ഷ​ഡ്പു​ർ ടാ​റ്റ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ടീ​മു​ക​ളാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സും പ​ഞ്ചാ​ബ് എ​ഫ്.​സി​യും മു​ഖാ​മു​ഖം വ​രും. രാ​ത്രി ഏ​ഴി​ന് കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ ഡെ​ർ​ബി​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് എ​തി​രാ​ളി​ക​ളാ​യി ബം​ഗ​ളൂ​രു എ​ഫ്.​സി ഇ​റ​ങ്ങും.

Tags:    
News Summary - Durand Cup quarter from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.