കൊൽക്കത്ത: ഡ്യുറൻറ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ക്വാർട്ടർ ഫൈനലിൽ. അവസാന മത്സരത്തിൽ അസം റൈഫിൾസിനെ 7-2ന് തരിപ്പണമാക്കി ഗ്രൂപ് ഡി ജേതാക്കളായാണ് വിസെൻസോ അന്നീസെയുടെ ടീം നോക്കൗട്ട് റൗണ്ടിലേക്ക് കുതിച്ചത്. ഗ്രൂപ്പിൽ ഗോകുലത്തിനും അവസാന കളിയിൽ ഹൈദരാബാദ് എഫ്.സിയെ 2-1ന് തോൽപിച്ച ആർമി റെഡിനും ഏഴ് പോയൻറ് വീതമായിരുന്നു.
എന്നാൽ, അസം റൈഫിൾസിനെ ഗോൾ മഴയിൽ മുക്കിയതോടെ ഗോൾശരാശരിയിൽ ലഭിച്ച മുൻതൂക്കം ഗോകുലത്തിന് നേട്ടമായി. രണ്ടാം സ്ഥാനത്തോടെ ആർമി റെഡും ക്വാർട്ടറിലെത്തിയപ്പോൾ ഹൈദരാബാദ് എഫ്.സിയും (3) അസം റൈഫിൾസും (0) പുറത്തായി.
ഗോകുലത്തിനായി നൈജീരിയൻ സ്ട്രൈക്കർ ചിസം എൽവിസ് ചിക്കറ്റാറ ഹാട്രിക് നേടിയപ്പോൾ ഗോവൻ താരം ബെനസ്റ്റൻ ബരെറ്റോ രണ്ട് ഗോളുകളും ഘാന താരം റഹീം ഉസ്മാനു, കണ്ണൂരുകാരൻ സൗരവ് എന്നിവർ ഓരോ ഗോൾ വീതവും നേടി. എൽവിസാണ് കളിയിലെ കേമൻ. റോജർ സിങ്, സമുജൽ റബ എന്നിവർ അസം റൈഫിൾസിെൻറ ഗോളുകൾ നേടി.
ഗ്രൂപ് സിയിൽ ക്വാർട്ടർ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സിെൻറ അവസാന കളി ഡൽഹി എഫ്.സിക്കെതിരെ ചൊവ്വാഴ്ചയാണ്. ബംഗളൂരു എഫ്.സിക്ക് (4) പിറകിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ് (3). ഇന്ത്യൻ നേവിക്കും മൂന്നു പോയൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.