ടൂറിൻ: ഒരേ മത്സരത്തിൽ അപൂർവ നേട്ടത്തിന് അവകാശികളായി യുവൻറസിെൻറ സ്റ്റാർ സ്ട്രൈക്കർമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പൗലോ ഡിബാലയും. ഇറ്റാലിയൻ സീരി 'എ'യിൽ സസൗളോയെ 3-1ന് തോൽപിച്ച മത്സരത്തിൽ ഇരുവരും ഓരോ ഗോളടിച്ചപ്പോൾ യുവൻറസ് ജഴ്സിയിലെ വ്യക്തിഗത ഗോൾ നേട്ടത്തിൽ 100 തികച്ചു.
ലീഗിൽ ആദ്യ നാലിനുള്ളിൽ ഇടംപിടിച്ചില്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാവുമെന്ന ഭീഷണിയിലിറങ്ങിയ യുവൻറസ് ആദ്യ പകുതിയിൽതന്നെ ഇരട്ട ഗോളുമായി ലീഡ് പിടിച്ചു. 16ാം മിനിറ്റിൽ ഡൊമനികോ ബെറാഡിയുടെ പെനാൽറ്റിയിലൂടെ എതിരാളികൾക്ക് ലീഡ് പിടിക്കാൻ അവസരം ലഭിെച്ചങ്കിലും ഗോളി ജിയാൻലൂയിജി ബുഫൺ യുവൻറസിെൻറ രക്ഷകനായി. 28ാം മിനിറ്റിൽ അഡ്രിയൻ റാബിയറ്റ് യുവെക്ക് ആദ്യ ഗോൾ കുറിച്ചു. 46ാം മിനിറ്റിൽ റാബിയറ്റിെൻറ ക്രോസിലൂടെ െറാണാൾഡോ രണ്ടാം ഗോൾ കുറിച്ച് ലീഡ് നൽകി. 66ാം മിനിറ്റിൽ ഡിബാല വിജയവും സെഞ്ച്വറി ഗോളും കുറിച്ചു.
ക്രിസ്റ്റ്യാനോ 131 മത്സരങ്ങളിൽനിന്നാണ് 100 ഗോൾ തികച്ചത്. ഡിബാല 252 മത്സരങ്ങളിൽനിന്ന് ഗോളെണ്ണം 100 തികച്ചു. ലീഗിലെ മറ്റു മത്സരങ്ങളിൽ ഇൻറർ 3-1ന് എ.എസ് റോമയെയും മിലാൻ 7-0ത്തിന് ടോറിനോയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.