ഭുവനേശ്വർ: ഈസ്റ്റ് ബംഗാൾ എഫ്.സിയുടെ വ്യാഴവട്ടക്കാലത്തെ കിരീട ദാരിദ്ര്യത്തിന് അന്ത്യം. അധിക സമയത്തേക്ക് നീണ്ട കലിംഗ സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഒഡിഷ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് കൊൽക്കത്തക്കാർ ജേതാക്കളായി. 39ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോയിലൂടെ ഒഡിഷയാണ് സ്കോർ ബോർഡ് തുറന്നത്. ഇതേ സ്കോറിൽ ഒന്നാം പകുതി തീർന്നു.
രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിൽ നന്ദകുമാർ ഈസ്റ്റ് ബംഗാളിനായി സമനില പിടിച്ചു. 62ാം മിനിറ്റിൽ സോൾ ക്രെസ്പോ വക കൊൽക്കത്തൻ സംഘത്തിന്റെ രണ്ടാം ഗോൾ. ഫൗളിനെത്തുടർന്ന് 69ാം മിനിറ്റിൽ മുർത്തദ ഫാൽ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും കണ്ട് പുറത്തായതോടെ ഒഡിഷ പത്തുപേരായി ചുരുങ്ങി. കളി തീരാനിരിക്കെ ഇൻജുറി ടൈമിന്റെ ഏഴാം മിനിറ്റിൽ മൗറീഷ്യോയെ ബോക്സിനകത്ത് ഫൗൾ ചെയ്തതിന് ഒഡിഷക്ക് പെനാൽറ്റി. ഇത് അഹ്മദ് ജഹൂ ലക്ഷ്യത്തിലെത്തിച്ചതോടെ (2-2) എക്സ്ട്രാ ടൈമിലേക്ക്.
97ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം ഷൗവിക് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി മടങ്ങി. 111ാം മിനിറ്റിൽ ക്ലീറ്റൻ സിൽവയിലൂടെ ബംഗാളി സംഘത്തിന്റെ വിജയ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.