ദോഹ: അനിശ്ചിതത്വത്തിനൊടുവിൽ ഇക്വഡോർ ഖത്തർ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പായി. ചിലയുടേയും പെറുവിന്റെയും പരാതി ഫീഫ അംഗീകരിക്കാതിരുന്നതോടെയാണ് ഇക്വഡോറിന് ഖത്തറിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്. കൊളമ്പിയയിൽ ജനിച്ച ബൈറൻ കസ്റ്റല എന്ന കളിക്കാരനെ ഇക്വഡോർ ടീമിൽ അംഗമാക്കിയാണു അവർ യോഗ്യത നേടിയതെന്നും അത് നീയമവിരുദ്ധം ആണെന്നുമായിരുന്നു ചിലി പെറു ദേശീയ ഫെഡറേഷനുകളുടെ ആരോപണം
എന്നാൽ ഫിഫ കൺട്രോൾ കമ്മീഷൻ ഇവരുടെ പരാതി നിരസിക്കുകയാനുണ്ടായത് 2015 മുതൽ കസ്റ്റല ഇക്വഡോർ ദേശീയ ജൂനിയർ ടീമുകളിൽ അംഗമായിരുന്നു അണ്ടർ 17 / 20 ടീമുകളിൽ അംഗമായി നിരവധി ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഇയാൾ
കഴിഞ്ഞ വർഷമാണ് ലോക കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇക്വഡോർ ടീമിൽ ഇടം തേടിയത്അ തിനു ശേഷമാണ് അദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച പരാതിയുണ്ടായത്. ഫിഫയുടെ തീരുമാനത്തിനെതിരെ ചിലി അന്താരാഷ്ട്ര സ്പോർട്സ് കോടതിയെ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.