ചരിത്രം കുറിച്ച് 'വണ്ടർ കിഡ്' ; അരങ്ങേറ്റത്തിൽ റെക്കോഡ് നേടി എൻഡ്രിക്

ലാ ലിഗയിൽ റയൽ മാഡ്രിഡ് തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. റയൽ വയ്യഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. വിജയികൾക്കായി ബ്രസീലിയൻ വണ്ടർ ബോയ് എൻഡ്രിക് ​ഗോളുമായി ലാലിഗ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഫെഡറികോ വാൽവെർഡോ, ബ്രഹിം ഡയസ് എന്നിവരുടെ വകയായിരുന്നു ശേഷിച്ച ഗോളുകൾ.

അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയതോടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എൻഡ്രിക്. സ്പാനിഷ് ലീഗില്‍ ഒരു ക്ലബ്ബിന് വേണ്ടി ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ വിദേശതാരമെന്ന ബഹുമതിയാണ് എന്‍ഡ്രിക്കിനെ തേടിയെത്തിയത്. റയലിന് വേണ്ടി അരങ്ങേറ്റ ഗോള്‍ നേടുമ്പോള്‍ ബ്രസീല്‍ കൗമാര താരത്തിന് 18 വയസ്സും 35 ദിവസവുമാണ് പ്രായം. ഫ്രഞ്ച് താരം റാഫേല്‍ വരാനെയെയാണ് എന്‍ഡ്രിക് മറികടന്നാണ് എൻഡ്രിക് റെക്കോഡ് തന്‍റെ പേരിൽ കുറിച്ചത്. 2011ല്‍ ലാ ലീഗയില്‍ ഗോള്‍ നേടുമ്പോള്‍ വരാനെയ്ക്ക് 18 വയസ്സും 125 ദിവസവുമായിരുന്നു പ്രായം.

ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലായിരുന്നു എൻഡ്രിക് ഗോൾ സ്വന്തമാക്കിയത്. ബ്രഹിം ഡയസ് നൽകിയ മനോഹര പാസ് സ്വീകരിച്ച എൻഡ്രിക് രണ്ട് പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Tags:    
News Summary - endric created record for youngest player to score goal in la liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.