ലണ്ടൻ: പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലണ്ട് ഫുട്ബാൾ ടീം യൂറോകപ്പിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. ആരെയും ഒഴിവാക്കാൻ കഴിയാത്തതിനാൽ 33 പേരടങ്ങിയ വൻ സംഘത്തെയാണ് കോച് ഗാരത് സൗത്ഗേറ്റ് നിലവിൽ പ്രഖ്യാപിച്ചത്. 26പേരടങ്ങിയ അന്തിമ സംഘത്തെ ജൂൺ ഒന്നിന് പ്രഖ്യാപിക്കുമെന്നാണ് അറിവ്.
33 താരങ്ങളിൽ 21പേരും ഇംഗ്ലണ്ട് ജഴ്സി ഇതുവരെയും അണിയാത്തവരാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലും യൂറോപ്പ ലീഗ് ഫൈനലും അവസാനിച്ചക്കാത്തതിനാൽ ടീമിലെ നല്ലൊരു വിഭാഗം ആളുകളും ടീമിനൊപ്പം ചേരാൻ വൈകും. ജൂൺ 13 ഞായറാഴ്ച കരുത്തരായ ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിെൻറ ആദ്യ അങ്കം. സ്കോട്ട്ലാൻഡ്, ചെക് റിപ്പബ്ലിക് എന്നിവർ അടങ്ങിയ ഗ്രൂപ്പ് ഡിയിലാണ് ഇംഗ്ലണ്ടിെൻറ സ്ഥാനം. കഴിഞ്ഞ ലോകകപ്പ് സെമിയിൽ തങ്ങളെ പരാജയപ്പെടുത്തിയ ക്രൊയേഷ്യയോട് പകരം വീട്ടാനാകും ടീം ഇറങ്ങുക.
ജൂൺ രണ്ടിന് ഓസ്ട്രിയക്കെതിരെയും ജൂൺ ആറിന് റൊമാനിയക്കെതിരെയും ഇംഗ്ലണ്ട് സൗഹൃദമത്സരം കളിക്കുന്നുണ്ട്.
ടീം ഇവരിൽ നിന്ന്
ഗോൾകീപ്പർ: ഡീൻ ഹെൻഡേഴ്സൺ, സാം ജോൺസ്റ്റോൺ, ജോർദൻ പിക്ഫോർഡ്, ആരോൺ റംസ്ദാലെ
പ്രതിരോധം: അലക്സാണ്ടർ അർനോൽഡ്, ബെൻ ചിൽവെൽ, കൊണോർ കോഡി, ബെൻ ഗോഡ്ഫ്രേ, റീസ് ജെയിംസ്, ഹാരി മഗ്വയിർ, ടിറോൺ മിങ്സ്, ലൂക് ഷാ, ജോൺ സ്റ്റോൺസ്, കീരൺ ട്രിപ്പിയർ, കൈൽ വാൽക്കർ, ബെൻ വൈറ്റ്
മധ്യനിര: ജൂഡ് ബെല്ലിങ്ങാം, ജോർദൻ ഡെൻഡേഴ്സൺ, ജെസി ലിംഗാർഡ്, മേസൺ മൗണ്ട്, കാൽവിൻ ഫിലിപ്സ്, ഡെക്ലൺ റൈസ്, ജെയിംസ് വാർഡ്
മുന്നേറ്റം: ഡൊമിനിക് കാൽവെർട്ട്, ഫിൽ ഫോഡൻ, ജാക് ഗ്രീലിഷ്, മേസൺ ഗ്രീൻവുഡ്, ഹാരി കെയ്ൻ, മാർകസ് റാഷ്ഫോഡ്, ബുകയോ സാക, ജാഡൻ സാഞ്ചോ, റഹീം സ്റ്റെർലിങ്, ഒലി വാറ്റ്കിൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.