ലണ്ടൻ: 90 മിനിറ്റിൽ തീരുമാനമാകാതെ അധിക സമയത്തേക്ക് നീണ്ട യൂറോ രണ്ടാം സെമിയിൽ ചോരാത്ത കൈയുമായി ഡാനിഷ് വല കാത്ത കാസ്പർ ഷ്മിഷേലായിരുന്നു ശരിക്കും താരം. ആദ്യം ഗോളടിച്ച് മുന്നിലെത്തിയെങ്കിലും ക്യാപ്റ്റൻ സിമോൺ കെയറിെൻറ 'കാലബദ്ധം' സമനില സമ്മാനിച്ചപ്പോൾ കളി അധിക സമയത്ത് തീരുമാനിക്കപ്പെടുകയായിരുന്നു.
എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ഇംഗ്ലണ്ടിനെ അഞ്ചര പതിറ്റാണ്ടിനു ശേഷം വലിയ ചാമ്പ്യൻഷിപ്പുകളിലൊന്നിെൻറ കലാശപ്പോരിലേക്ക് വഴി നടത്തിയത്.
കിക്കെടുക്കാൻ ഹാരി കെയ്ൻ നിൽക്കുേമ്പാൾ ഇംഗ്ലീഷ് ആരാധകൻ ഡാനിഷ് 'സൂപർമാൻ' ഷ്മിഷേലിെൻറ മുഖത്തുതെളിച്ച ലേസർ വെളിച്ചമാണിപ്പോൾ വിഷയം. ഗോളിയുടെ ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു നടപടിയെന്നാണ് വിമർശനം. സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാണ്. 'ദൈവമേ, അത്യന്തം അപായകരമായ പെനാൽറ്റിക്ക് കാത്തുനിൽക്കുേമ്പാൾ ഷ്മിഷേലിെൻറ കണ്ണുകളിൽ ആരാണ് ലേസർ തെളിച്ചത്'- എന്നായിരുന്നു ട്വിറ്ററിൽ ഒരാളുടെ ചോദ്യം.
മൈതാനത്ത് ഡാനിഷ് ടീമിനെ കൂക്കിവിളിച്ചും പരിഹസിച്ചും ഇംഗ്ലീഷ് ആരാധകർ പഴികേട്ടതിനു പുറമെയാണ് 'ലേസർ ആക്രമണ'വും. ഷ്മിഷേൽ പെനാൽറ്റി തടുത്തിട്ടെങ്കിലും റീബൗണ്ടിൽ ഗോളാക്കി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.