ലണ്ടൻ: ലോക ഫുട്ബാളിലെ മികച്ച പോരാട്ടങ്ങളിലൊന്നാണ് ഇംഗ്ലണ്ടും ജർമനിയും തമ്മിലുള്ള മത്സരങ്ങൾ. 1966 ലോകകപ്പ് ഫൈനലിലെ ജഫ് ഹേസ്റ്റിെൻറ ഗോസ്റ്റ് ഗോൾ പോലെ ആരാധകർ ഓർത്തുവെക്കുന്ന നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ച ആ പോര് ഇന്ന് വീണ്ടും പുനർജനിക്കുകയാണ്. 1996 യൂറോ കപ്പ് സെമി ഫൈനലിൽ 1-1 തുല്യതയിൽ പിരിഞ്ഞശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമനി ജയിച്ചപ്പോൾ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഗാരെത് സൗത്ത്ഗെയ്റ്റാണ് ഇപ്പോൾ ഇംഗ്ലണ്ട് കോച്ച്.
ലോകകപ്പിലും യൂറോ കപ്പിലുമായി ഏഴു തവണ ഇംഗ്ലണ്ടും ജർമനിയും ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടുവീതം ജയവും മൂന്നു സമനിലയുമാണ് ഫലം. രണ്ടു സമനിലകളിൽ ജർമനി ഷൂട്ടൗട്ട് വഴി മുന്നേറി. ഇംഗ്ലണ്ട് ഇതുവരെ യൂറോ കപ്പിലെ നോക്കൗട്ട് മത്സരങ്ങൾ നിശ്ചിത സമയത്ത് ജയിച്ചിട്ടില്ല. രണ്ടു ജയവും നാലു സമനിലയുമാണ് അക്കൗണ്ടിൽ ഒരുവട്ടം മാത്രം ഷൂട്ടൗട്ടിലൂടെ മുന്നോട്ട്.
ഡി ഗ്രൂപിൽ രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയൻറുമായി ജേതാക്കളായാണ് ഇംഗ്ലണ്ടിെൻറ ക്വാർട്ടർ പ്രവേശനമെങ്കിലും ആരാധകർക്ക് ഒട്ടും തൃപ്തിയേകുന്ന കളിയായിരുന്നില്ല ടീമിേൻറത്. രണ്ടേ രണ്ടു ഗോളുകൾ മാത്രമാണ് അടിച്ചത്. രണ്ടും റഹീം സ്റ്റർലിങ്ങിെൻറ വക. സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ ഇതുവരെ സ്കോർ ചെയ്തിട്ടില്ല. എന്നാൽ, ഒരു ഗോൾപോലും വഴങ്ങിയിട്ടില്ലെന്നത് ടീമിെൻറ പ്രതിരോധക്കരുത്ത് വ്യക്തമാക്കുന്നു.
ഹാരി മഗ്വയറും ജോൺ സ്റ്റോൺസും കെയ്ൽ വാൽക്കറും ലൂക് േഷായുമടങ്ങിയ പ്രതിരോധം കടുകട്ടിയാണ്. പിറകിൽ ജോർഡൻ പിക്ഫോഡിെൻറ വിശ്വസ്ത കരങ്ങളും. മങ്ങിയും തെളിഞ്ഞും വീണ്ടും മങ്ങിയുമുള്ള മുന്നേറ്റമായിരുന്നു മരണഗ്രൂപ്പായ എഫിൽ ജർമനിയുടേത്. ഫ്രാൻസിനോട് തോറ്റ ശേഷം പോർചുഗലിനെ തകർത്ത യൊആഹിം ലൊയ്വിെൻറ സംഘം അവസാന കളിയിൽ താരതമ്യേന ദുർബലരായ ഹംഗറിക്ക് മുന്നിൽ സമനിലയിൽ കുടുങ്ങി. ആറു ഗോളടിച്ച ജർമനി മൂന്നു ഗോൾ വാങ്ങുകയും ചെയ്തു.
ഗോളടിക്കാനും അടിപ്പിക്കാനും ഏറെ പേരുണ്ടെങ്കിലും ഗോൾ വഴങ്ങുന്നത് കുറക്കാൻ പ്രതിരോധത്തിനും ഗോളി മാനുവൽ നോയറിനും ആവാത്തതാണ് ജർമനിയെ കുഴക്കുന്നത്. മത്യാസ് ജിൻററും മാറ്റ് ഹമ്മൽസും അേൻറാണിയോ റൂഡിഗറുമടങ്ങുന്ന പ്രതിരോധം കടലാസിൽ കരുത്തരാണെങ്കിലും ഇടക്കിടെ വിള്ളലുണ്ടാവുന്നു. വിങ്ങുകളിൽ ജോഷ്വ കിമ്മിഷും റോബിൻ ഗോസൻസുമാണ് ടീമിെൻറ കരുത്ത്.
ജർമനി:
കോച്ച്: യൊആഹിം ലൊയ്വ്
ഫിഫ റാങ്കിങ്: 12
ഗ്രൂപ് റൗണ്ട് പോയൻറ് നില: 4
അടിച്ച ഗോൾ: 6
വാങ്ങിയ ഗോൾ: 5
ഫ്രാൻസിനെതിരെ 1-0 തോൽവി
പോർചുഗലിനെതിരെ 4-2 ജയം
ഹംഗറിക്കെതിരെ 2-2 സമനില സാധ്യത ടീം: നോയർ, ജിൻറർ, ഹമ്മൽസ്, റൂഡിഗർ, കിമ്മിഷ്, ഗൊരസ്ക, ക്രൂസ്, ഗോസൻസ്, ഹാവർട്സ്, മുള്ളർ, ഗ്നാബ്രി.
ഇംഗ്ലണ്ട്:
കോച്ച്: ഗാരെത് സൗത്ത്ഗെയ്റ്റ്
ഫിഫ റാങ്കിങ്: 4
ഗ്രൂപ് റൗണ്ട് പോയൻറ് നില: 7
അടിച്ച ഗോൾ: 2
വാങ്ങിയ ഗോൾ: 0
ക്രൊയേഷ്യക്കെതിരെ 1-0 ജയം
സ്കോട്ട്ലൻഡിനെതിരെ 0-0 സമനില
ചെക് റിപ്പബ്ലികിനെതിരെ 1-0 ജയം സാധ്യത ടീം: പിക്ഫോർഡ്, വാൽക്കർ, സ്റ്റോൺസ്, മഗ്വയർ, ഷോ, റൈസ്, ഫിലിപ്സ്, മൗണ്ട്, ഫോഡൻ, സ്റ്റർലിങ്, കെയ്ൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.