ലണ്ടൻ: അഞ്ചര പതിറ്റാണ്ട് വേഴാമ്പലായി കാത്തിരുന്ന കലാശപ്പോര് ഒടുവിൽ കപ്പിനരികെ വന്നുനിൽക്കുേമ്പാൾ വിവാദ മുനയിൽ ഇംഗ്ലീഷ് ടീമും താരങ്ങളും. അധിക സമയത്ത് റീബൗണ്ടിൽ ഹാരി കെയ്ൻ ഗോളാക്കി മാറ്റിയ പെനാൽറ്റി സത്യത്തിൽ ഒരിക്കലും സംഭവിക്കാത്ത ഫൗളിെൻറ പേരിലായിരുന്നോ?
90 മിനിറ്റിൽ ഓരോ ഗോളടിച്ച് സമനിലയിൽ നിന്ന കളി അധിക സമയത്തേക്ക് നീണ്ട് 102ാം മിനിറ്റിലായിരുന്നു വിവാദ പെനാൽറ്റിയുടെ പിറവി. ഡാനിഷ് പ്രതിരോധത്തെയും കടന്ന് അതിവേഗം കുതിച്ച റഹീം സ്റ്റെർലിങ് എതിർ താരത്തിെൻറ ശരീരം സ്പർശിച്ച് പെനാൽറ്റി ബോക്സിൽ വീഴുന്നു. റഫറി ഡാനി മാകേലി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചുണ്ടുന്നു. ഹാരി കെയ്ൻ എടുത്ത കിക്ക് ഡാനിഷ് ഗോളി കാസ്പർ ഷ്മിഷേൽ തടുത്തിട്ടെങ്കിലും തിരിച്ച് വീണ്ടും ഹാരിയുടെ കാലിൽ. അതിവേഗം വലക്കകത്താക്കി ടീമിെൻറ വിജയം ഉറപ്പാക്കി താരത്തിെൻറയും കൂടെ മറ്റുള്ളവരുടെയും ആഘോഷം.
ഇവിടെ വെറുതെ വീണ് സ്െറ്റർലിങ് അർഹിക്കാത്ത പെനാൽറ്റി ചോദിച്ചുവാങ്ങിയെന്നാണ് ആക്ഷേപം. സ്പർശിച്ചുവെന്ന് പേരിന് പറഞ്ഞാൽ പോലും പെനാൽറ്റി അർഹിക്കുന്നില്ലെന്ന് വിഡിയോ കണ്ടാൽ പറയാതിരിക്കാനാകില്ല. എന്നിട്ടും റഫറി സംശയം പ്രകടിപ്പിക്കാതെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. ഇതാണ് വ്യാപക വിമർശനങ്ങൾക്കിടയാക്കിയത്. എന്നാൽ, 'വാർ' പരിശോധന നടന്നിട്ടും മറിച്ചൊന്നും കണ്ടില്ലെന്നും അല്ലായിരുന്നുവെങ്കിൽ റഫറിയെ അറിയിക്കുമായിരുന്നുവെന്നും പറയുന്നവരുമേറെ.
അതിന് മുമ്പ് സ്റ്റെർലിങ് ബോക്സിങ്ങിനു സമീപം എത്തുേമ്പാൾ മൈതാനത്ത് രണ്ടു ബാളുകൾ ചില ചിത്രങ്ങളിൽ കാണാം. കളിക്കാൻ ഉപയോഗിച്ച പന്തിന് ഒരു മീറ്ററോ രണ്ട് മീറ്ററോ മാത്രം അകലെയായിരുന്നു അത്. ശരിക്കും കൃത്രിമമായി ചേർത്തുവെച്ചതാണോ അതല്ല, മൈതാനത്തുണ്ടായിരുന്നോ എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്.
ഇരുവിഷയങ്ങളും സജീവമായി ഉന്നയിച്ച് ഡെൻമാർകിനെ പുറത്താക്കാൻ ഇംഗ്ലണ്ടും കോച്ച് സൗത്ഗേറ്റും എന്തൊക്കെ ഉപായങ്ങൾ കാണിച്ചുവെന്നാണ് ചിലരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.