ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തകർത്ത് ചെൽസി. അവസാന നിമിഷം വരെ മുന്നിൽ നിന്ന യുനൈറ്റഡിനെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ഇഞ്ചുറി ടൈമുകളിലെ (100, 101) ഗോളുകളിലൂടെയായിരുന്നു സീസറും സംഘവും വിജയം പിടിച്ചത്.
കോൾ പാൽമറുടെ ഹാട്രിക് പ്രകടനമായിരുന്നു ചെൽസിക്ക് തുണയായത്. മത്സരത്തിൽ ആദ്യം ലീഡെടുത്തത് ചെൽസിയായിരുന്നു. നാലാം മിനിറ്റിൽ കോണർ ഗല്ലഗെർ ആയിരുന്നു ഗോളടിച്ചത്. 19-ാം മിനിറ്റിൽ പാൽമറിലൂടെ ചെൽസി രണ്ടാം ഗോളുമടിച്ചു. അതൊരു പെനാൽറ്റിയായിരുന്നു. എന്നാൽ, മാഞ്ചസ്റ്ററിനായി 34-ാം മിനിറ്റിൽ അലക്സാന്ദ്രോ ഗർനാചോയും 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും ഗോളുകൾ തിരിച്ചടിച്ചു. ഗാർനാചോയിലൂടെ തന്നെ 67-ാം മിനിറ്റിൽ യുനൈറ്റഡ് ലീഡുയർത്തുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകൾ നേടിയ പാൽമർ വിജയം യുനൈറ്റഡിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.