എം​ബാപ്പേയുടെ സഹോദരൻ എഥാൻ പി.എസ്​.ജിയുമായി കരാറൊപ്പിട്ടു

പാരിസ്​: എതിർപോസ്​റ്റുകളിലേക്ക്​ ചീറ്റപ്പുലിയെ പാഞ്ഞുകയറി ​ഫുട്​ബാൾ ലോകത്തെ വിസ്​മയിപ്പിക്കുന്ന ഫ്രഞ്ച്​ സൂപ്പർ താരം കിലിയൻ എംബാപ്പേയുടെ സഹോദരനും പി.എസ്​.ജിയിൽ!. എംബാപ്പോയുടെ സഹോദരനായ എഥാൻ എംബാപ്പോയാണ്​ പി.എസ്​.ജിയുടെ യൂത്ത്​ ടീമുമായി മൂന്നുവർഷത്തെ കരാർ ഒപ്പിട്ടത്​.

15കാരനായ എഥാൻ 2024വരെ ക്ലബിൽ തുടരുമെന്ന്​ പി.എസ്​.ജി വൃത്തങ്ങൾ അറിയിച്ചു. കിലിയന്​ ഒരു വർഷം കൂടിയാണ്​ പി.എസ്​.ജിയിൽ കരാറുള്ളത്​. താരത്തെ നോട്ടമിട്ട്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെയും സ്​പാനിഷ്​ ലീഗിലെയും വമ്പൻ ക്ലബുകൾ രംഗത്തുണ്ട്​.

​ഫ്രഞ്ച്​ ലീഗും പി.എസ്​.ജിയും വിട്ടുപോകരുതെന്ന്​ ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ളവർ എംബാപ്പേയോട്​ അഭ്യർഥിച്ചിട്ടുണ്ട്​. റയൽ മഡ്രിഡാണ്​ എംബാപ്പേയെ കാര്യമായി നോട്ടമിട്ടിരിക്കുന്നത്​.

കുടിയേറ്റ കുടുംബത്തിൽ 1998ലാണ്​ എംബാപ്പേ ജനിച്ചത്​. പിതാവ്​ കാമറൂൺ സ്വദേശിയും മാതാവ്​ അൾജീരിയൻ സ്വദേശിയുമാണ്​. മൊണാക്കോയിലൂടെ കരിയർ തുടങ്ങിയ എംബാപ്പേ 2017ലാണ്​ പി.എസ്​.ജിയിലെത്തുന്നത്​.

Tags:    
News Summary - Ethan Mbappe, younger brother of Kylian, signs new PSG youth contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.