അങ്കാറ: പോളണ്ട്, യുക്രെയ്ൻ, ജോർജിയ ടീമുകൾകൂടി യോഗ്യത നേടിയതോടെ യൂറോ 2024ന്റെ ഗ്രൂപ് ചിത്രം പൂർണമായി. ഗോൾരഹിത സമനിലയിൽ കലാശിച്ച യോഗ്യത റൗണ്ട് മത്സരത്തിൽ വെയ്ൽസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പോളണ്ട് കടന്നത്. യുക്രെയ്ൻ 2-1ന് ഐസ് ലൻഡിനെയും തോൽപിച്ചു. ഗോൾരഹിത സമനിലയിലായ കളിയിൽ ഗ്രീസിനെ ഷൂട്ടൗട്ടിൽ തോൽപിച്ച് ജോർജിയയും യോഗ്യത നേടി. ജൂണിൽ ജർമനിയിലാണ് ടൂർണമെന്റ്.
എ: ജർമനി, സ്കോട്ട്ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ്
ബി: സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
സി: ഇംഗ്ലണ്ട്, ഡെന്മാർക്, സ്ലൊവീനിയ, സെർബിയ
ഡി: ഫ്രാൻസ്, ഓസ്ട്രിയ, നെതർലൻഡ്സ്, പോളണ്ട്
ഇ: ബെൽജിയം, റുമേനിയ, സ്ലോവാക്യ, യുക്രെയ്ൻ
എഫ്: പോർചുഗൽ, തുർക്കിയ, ചെക്ക് റിപ്പബ്ലിക്, ജോർജിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.