2028 യൂറോ കപ്പിന് ഇംഗ്ലണ്ടും അയർലൻഡും വേദിയാകും

2028ലെ യൂറോ കപ്പിന് ഇംഗ്ലണ്ടും റിപ്പബ്ലിക് ഓഫ് അയർലൻഡും വേദിയാകും. തുർക്കിയ പിന്മാറിയതോടെ എതിരില്ലാതെയാണ് യൂറോ കപ്പിന് സംയുക്തമായി ആതിഥ്യം വഹിക്കാനുള്ള ഇംഗ്ലണ്ടിന്‍റെയും അയർലൻഡിന്‍റെയും അപേക്ഷ യുവേഫ അംഗീകരിച്ചത്.

പകരം തുർക്കിയ, ഇറ്റലിക്കൊപ്പം 2032 യൂറോ കപ്പ് വേദിക്കായി ശ്രമം നടത്തും. പത്ത് വ്യത്യസ്ത ഗ്രൗണ്ടുകളിലായാണ് 2028 യൂറോ കപ്പ് മത്സരങ്ങൾ അരങ്ങേറുക. 10 രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിച്ച 2021ലെ യൂറോ കപ്പിൽ ഇംഗ്ലണ്ടും വേദിയായിരുന്നു. 1966ലോ ഫിഫ ലോകകപ്പ്, യൂറോ 96, 2022ലെ വനിത യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവക്കും ഇംഗ്ലണ്ടാണ്ട് ആതിഥ്യം വഹിച്ചത്. ജർമനിയിലാണ് 2024ലെ യൂറോ കപ്പ് മത്സരങ്ങൾ നടക്കുന്നത്.

അന്നും തുർക്കിയയെ മറികടന്നാണ് ജർമനി അതിഥ്യം വഹിക്കാനുള്ള അവകാശം സ്വന്തമാക്കിയത്.

Tags:    
News Summary - Euro 2028: Uefa confirms UK and Republic of Ireland as tournament hosts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.