കോപയിലും യൂറോയിലും ഇനി എട്ടി​​‍െൻറ പണികൾ

കാ​ൽ​പ​ന്ത്​ ആ​രാ​ധ​ക​രു​ടെ ക​ണ്ണും മ​ന​വും യൂ​റോ ക​പ്പി​ലേ​ക്കും കോ​പ അ​മേ​രി​ക്ക​യി​ലും പ​റി​ച്ചു​ന​ട​പ്പെ​ട്ടി​ട്ട്​ മൂ​ന്നാ​ഴ്​​ച​യാ​വു​ന്നു. ടീ​മു​ക​ളെ ആ​റ്റി​ക്കു​റു​ക്കി ഇ​രു​ടൂ​ർ​ണ​മെൻറു​ക​ളും ഇ​നി അ​വ​സാ​ന എ​ട്ട്​ (ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ) പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്. അ​ടു​ത്ത ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു ടൂ​ർ​ണ​മെൻറു​ക​ളി​ലു​മാ​യി എ​ട്ടു നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​േ​മ്പാ​ൾ എ​ട്ടു ടീ​മു​ക​ൾ വി​ജ​യി​ക​ളാ​യി ​സെ​മി ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റും. ബാ​ക്കി എ​ട്ടു ടീ​മു​ക​ൾ​ക്ക്​ എ​ട്ടി​‍െൻറ പ​ണി കി​ട്ടു​ക​യും ചെ​യ്യും.

ആ​വേ​ശ യൂ​റോ

യൂ​റോ ക​പ്പി​ലെ ടീ​മു​ക​ൾ 24ൽ​നി​ന്ന്​ 16 ആ​യി കു​റ​ഞ്ഞ​പ്പോ​ൾ കാ​ര്യ​മാ​യ അ​ട്ടി​മ​റി​ക​ളൊ​ന്നും സം​ഭ​വി​ച്ചി​രു​ന്നി​ല്ല. പ്ര​മു​ഖ ടീ​മു​ക​ളെ​ല്ലാം ആ​ദ്യ റൗ​ണ്ട്​ പി​ന്നി​ട്ട്​ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​പ്പോ​ൾ ബാ​ക്കി​യു​ള്ള ടീ​മു​ക​ളും ഏ​റ​ക്കു​റെ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ട​വ ത​ന്നെ. എ​ന്നാ​ൽ, ഗ്രൂ​പ്​ റൗ​ണ്ട്​ പോ​ലെ​യാ​യി​രു​ന്നി​ല്ല പ്രീ​ക്വാ​ർ​ട്ട​ർ. പ​ല മ​ത്സ​ര​ങ്ങ​ളി​ലും ആ​വേ​ശം കൊ​ടു​മു​ടി ക​യ​റി​യ​പ്പോ​ൾ താ​ര​ത​മ്യേ​ന ചെ​റു​ടീ​മു​ക​ളോ​ട്​ തോ​റ്റ്​ ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സും ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്​​സും മ​ട​ങ്ങി. തു​ല്യ​ശ​ക്​​തി​ക​ളു​ടെ പോ​രി​ലാ​ണെ​ങ്കി​ലും ബെ​ൽ​ജി​യ​ത്തോ​ടും ഇം​ഗ്ല​ണ്ടി​നോ​ടും കീ​ഴ​ട​ങ്ങി നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പോ​ർ​ചു​ഗ​ലും ശ​ക്​​ത​രാ​യ ജ​ർ​മ​നി​യും പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ണ്ടു. ഇ​റ്റ​ലി​യും സ്​​പെ​യി​നും ക​ട​ന്നു​ക​യ​റി​യെ​ങ്കി​ലും അ​തി​ജീ​വി​ക്കേ​ണ്ടി​വ​ന്ന​ത്​ വ​മ്പ​ൻ ചെ​റു​ത്തു​നി​ൽ​പ്. പ്രീ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ ക​ളി​യി​ൽ ഡെ​ന്മാ​ർ​ക്കി​ന്​ മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ വെ​യ്​​ൽ​സ്​ മാ​ത്ര​മാ​ണ്​ പൊ​രു​താ​തെ കീ​ഴ​ട​ങ്ങി​യ​ത്. ഓ​സ്​​ട്രി​യ​യും ക്രൊ​യേ​ഷ്യ​യും സ്വീ​ഡ​നും മ​ട​ങ്ങി​യ​ത്​ അ​വ​സാ​നം വ​രെ പൊ​രു​തി​യെ​ന്ന അ​ഭി​മാ​ന​ത്തി​ൽ ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡും ചെ​ക്​ റി​പ്പ​ബ്ലി​ക്കു​മാ​വ​​ട്ടെ ഒ​രു​പ​ടി​കൂ​ടി ക​ട​ന്ന്​ പ്ര​തീ​ക്ഷ​ക​ളു​ടെ അ​പ്പു​റ​മെ​ത്തി ക്വാ​ർ​ട്ട​റി​ലേ​ക്ക്​ ചു​വ​ടു​വെ​ച്ചു.

സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ x സ്​​പെ​യി​ൻ

(വെ​ള്ളി രാ​ത്രി 9.30)

എ​ട്ടു ഗോ​ളു​ക​ൾ പി​റ​വി​യെ​ടു​ത്ത അ​വി​സ്​​മ​ര​ണീ​യ മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ അ​ധി​ക​മ​സ​യ​ത്ത​ത്​ 5-3ന്​ ​പി​ന്ത​ള്ളി​യാ​ണ്​ സ്​​പെ​യി​ൻ മു​ന്നേ​റി​യ​ത്. ആ​ദ്യ ര​ണ്ടു ക​ളി​ക​ളി​ൽ ഒ​രു ഗോ​ൾ മാ​ത്ര​മ​ടി​ച്ച്​ ഗോ​ള​ടി​ക്കാ​ൻ മ​ടി​ച്ചു​നി​ന്ന ലൂ​യി​സ്​ എ​ൻ​റി​ക്വെ​യു​ടെ ടീം ​അ​ടു​ത്ത ര​ണ്ടു ക​ളി​ക​ളി​ൽ പ​ത്ത്​ ഗോ​ളു​ക​ൾ എ​തി​ർ​വ​ല​യി​ൽ അ​ടി​ച്ചു​ക​യ​റ്റി ഫോ​മി​‍െൻറ ഉ​ത്തും​ഗ​ത​യി​ലാ​ണ്​ വ​രു​ന്ന​ത്. വ്ലാ​ദി​മി​ർ പെ​റ്റ്​​കോ​വി​ച്ചി​‍െൻറ സ്വി​റ്റ്​​സ​ർ​ല​ൻ​ഡാ​വ​​ട്ടെ, ഫ്രാ​ൻ​സി​​നെ​തി​രെ പ​രാ​ജ​യ​ത്തി​​‍െൻറ വ​ക്കി​ൽ​നി​ന്ന്​ അ​തി​ശ​യ​ക​ര​മാ​യി തി​രി​ച്ച​ടി​ച്ച്​ ഒ​ടു​വി​ൽ ഷൂ​ട്ടൗ​ട്ടി​‍െൻറ മാ​ന​സി​ക സ​മ്മ​ർ​ദ​വും അ​തി​ജ​യി​ച്ചാ​ണ്​ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​നെ​ത്തു​ന്ന​ത്. ഫു​ട്​​ബാ​ൾ ച​രി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും വി​സ്​​മ​രി​ക്ക​പ്പെ​ടാ​നാ​വാ​ത്ത രാ​ത്രി സ​മ്മാ​നി​ച്ച ര​ണ്ടു ടീ​മു​ക​ൾ കൊ​മ്പു​കോ​ർ​ക്കു​േ​മ്പാ​ൾ കാ​ൽ​പ​ന്ത്​ ആ​രാ​ധ​ക​ർ​ക്ക്​ മ​റ്റൊ​രു വി​രു​ന്നാ​വു​മോ?

ബെ​ൽ​ജി​യം x ഇ​റ്റ​ലി

(വെ​ള്ളി രാ​ത്രി 12.30)

ഗ്രൂ​പ്​ റൗ​ണ്ടി​ൽ എ​ല്ലാ ക​ളി​ക​ളും ജ​യി​ച്ച്​ അ​ജ​യ്യ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ ഇ​റ്റ​ലി​യും ബെ​ൽ​ജി​യ​വും ക​ടു​ത്ത പോ​രാ​ട്ടം അ​തി​ജീ​വി​ച്ചാ​ണ്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. അ​വ​സാ​നം വ​രെ ചെ​റു​ത്തു​നി​ന്ന ആ​സ്​​ട്രി​​യ​യെ അ​ധി​ക​സ​മ​യ​ത്ത്​ പ​ക​ര​ക്കാ​രു​ടെ ക​രു​ത്തി​ൽ 2-1ന്​ ​കീ​ഴ​ട​ക്കി​യാ​ണ്​ റോ​ബ​ർ​​ട്ടോ മ​ൻ​സീ​നി​യു​ടെ ടീം ​വ​രു​ന്ന​ത്. റോ​ബ​ർ​​ട്ടോ മാ​ർ​ട്ടി​നെ​സി​‍െൻറ ബെ​ൽ​ജി​യ​മാ​വ​​ട്ടെ മു​ൻ മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​വ്​ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ലും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ചു​ഗ​ലി​നെ 1-0 ത്തി​ന്​ മ​റി​ക​ട​ന്ന്​ ക്വാ​ർ​ട്ട​റി​ൽ ഇ​ടം​നേ​ടി. മ​നോ​ഹ​ര​മാ​യി ക​ളി​ക്കു​ന്ന ര​ണ്ടു ടീ​മു​ക​ളി​ലൊ​ന്ന്​ സെ​മി​യി​ൽ ഉ​ണ്ടാ​വി​ല്ല​ല്ലോ എ​ന്ന​താ​ണ്​ ഈ ​മ​ത്സ​രം നി​ഷ്​​പ​ക്ഷ ആ​രാ​ധ​ക​ർ​ക്ക്​ ന​ൽ​കു​ന്ന ന​ഷ്​​ടം.

ചെ​ക്​ റി​പ്പ​ബ്ലി​ക്​ x ഡെ​ന്മാ​ർ​ക്​

(ശ​നി രാ​ത്രി 9.30)

ഓ​രോ മ​ത്സ​ര​ത്തി​ലും മെ​ച്ച​പ്പെ​ട്ട്​ ടൂ​ർ​ണ​മെൻറി​ൽ ആ​രാ​ധ​ക​രു​ടെ ഇ​ഷ്​​ട ടീ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​സ്​​പ​ർ ഹ്യൂ​ൽ​മ​ണ്ടി​‍െൻറ ഡെ​ന്മാ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കാ​തെ പോ​രാ​ടി നെ​ത​ർ​ല​ൻ​ഡ്​​സി​‍െൻറ ക​ഥ ക​ഴി​ച്ച യാ​റോ​സ്ലാ​വ്​ സി​ൽ​ഹ​വി​യു​ടെ ചെ​ക്​ റി​പ്പ​ബ്ലി​ക്കും നേ​ർ​ക്കു​നേ​ർ അ​ണി​നി​ര​ക്കു​േ​മ്പാ​ൾ പോ​രാ​ട്ടം തു​ല്യ​ശ​ക്​​തി​ക​ളു​ടേ​താ​വും. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും നാ​ലു ഗോ​ൾ സ്​​കോ​ർ ചെ​യ്​​ത ഡെ​ന്മാ​ർ​ക്​ വെ​യ്​​ൽ​സി​നെ 4-0ത്തി​ന്​ ത​ക​ർ​ത്താ​ണ്​ മു​ന്നേ​റി​യ​ത്. ചെ​ക്കു​കാ​രാ​വ​​ട്ടെ നെ​ത​ർ​ല​ൻ​ഡ്​​സി​നെ 2-0ത്തി​ന്​ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

യു​ക്രെ​യ്​​ൻ x ഇം​ഗ്ല​ണ്ട്​

(ശ​നി രാ​ത്രി 12.30)

ഗ്രൂ​പ്​ റൗ​ണ്ടി​ൽ തോ​ൽ​വി​യ​റി​ഞ്ഞി​ല്ലെ​ങ്കി​ലും ശ​രാ​ശ​രി ക​ളി​യു​മാ​യി പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ ഗാ​രെ​ത്​ സൗ​ത്ത്​​ഗെ​യ്​​റ്റി​‍െൻറ ഇം​ഗ്ല​ണ്ട്​ നോ​ക്കൗ​ട്ട്​ റൗ​ണ്ടി​ൽ യ​ഥാ​ർ​ഥ സ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ ജ​ർ​മ​നി ചാ​ര​മാ​യ​താ​ണ്​ ഫു​ട്​​ബാ​ൾ ലോ​കം ക​ണ്ട​ത്. 2-0 ജ​യ​വു​മാ​യി മു​ന്നേ​റി​യ ഇം​ഗ്ല​ണ്ടി​‍െൻറ ക​രു​ത്ത്​ ഇ​തു​വ​രെ ഗോ​ൾ വ​ഴ​ങ്ങാ​ത്ത പ്ര​തി​രോ​ധ​മാ​ണ്. യു​ക്രെ​യ്​​നാ​വ​​ട്ടെ ഗ്രൂ​പ്​ റൗ​ണ്ടി​ൽ ര​ണ്ടു ക​ളി തോ​റ്റി​ട്ടും പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ ടീ​മാ​ണ്. എ​ന്നാ​ൽ, ആ​ന്ദ്രി ഷെ​വ്​​ചെ​​ങ്കോ​യു​ടെ പ​രി​ശീ​ല​ന​ത്തി​ലി​റ​ങ്ങു​ന്ന യു​ക്രെ​യ്​​നു​കാ​ർ നോ​ക്കൗ​ട്ടി​ൽ ക​ളി മെ​ച്ച​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ധി​ക​സ​മ​യ​ത്തേ​ക്ക്​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ സ്വീ​ഡ​നെ 2-1ന്​ ​കീ​ഴ​ട​ക്കി മു​ന്നേ​റി.

കോ​പ​യി​ൽ ഇ​നി​യാ​ണ്​ ക​ളി

ലോ​ക​ത്തി​‍െൻറ ഒ​രു​ഭാ​ഗ​ത്ത്​ യൂ​റോ​ക​പ്പ്​ ന​ട​ക്കു​േ​മ്പാ​ൾ ത​ന്നെ മ​റു​ഭാ​ഗ​ത്ത്​ അ​ര​ങ്ങേ​റു​ന്ന കോ​പ അ​മേ​രി​ക്ക പ​ക്ഷേ ഇ​ത്ത​വ​ണ ഇ​തു​വ​രെ പ്ര​തീ​ക്ഷ​ക്കൊ​ത്തു​യ​ർ​ന്നി​ട്ടി​ല്ല. ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ ഇ​ഷ്​​ട ടീ​മു​ക​ളാ​യ ബ്ര​സീ​ലും അ​ർ​ജ​ൻ​റീ​ന​യും അ​ണി​നി​ര​ക്കു​ന്നു എ​ന്ന​തി​ലു​പ​രി ആ​വേ​ശം പ​ക​രാ​ത്ത ക​ളി​യാ​ണ്​ ഇ​തു​വ​രെ ന​ട​ന്ന​ത്. അ​തി​ന്​ പ്ര​ധാ​ന​കാ​ര​ണം പ​​ങ്കെ​ടു​ക്കു​ന്ന പ​ത്തി​ൽ എ​ട്ടു ടീ​മു​ക​ൾ​ക്കും ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കാം എ​ന്ന​താ​യി​രു​ന്നു. ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലു​മാ​യി ദു​ർ​ബ​ല​രാ​യ ബൊ​ളീ​വി​യ​യും വെ​നി​സ്വേ​ല​യും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ബാ​ക്കി എ​ട്ടു ടീ​മു​ക​ളു​ടെ പ്ര​യാ​ണം സു​ഗ​മ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​നി ക​ളി മാ​റും. നോ​ക്കൗ​ട്ടി​‍െൻറ അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തോ​ടെ ഓ​രോ ക​ളി​യും ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​യി മാ​റും.

പെ​റു x പ​ര​ഗ്വേ

(ശ​നി പു​ല​ർ​ച്ച 2.30)

ഗ്രൂ​പ്​ ബി​യി​ൽ ബ്ര​സീ​ലി​ന്​ (10) പി​റ​കി​ൽ ര​ണ്ടാ​മ​താ​യാ​ണ്​ പെ​റു (7) ക്വാ​ർ​ട്ട​റി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. ര​ണ്ടു ജ​യ​വും ഓ​രോ സ​മ​നി​ല​യും തോ​ൽ​വി​യു​മാ​യി​രു​ന്നു സ​മ്പാ​ദ്യം. അ​ഞ്ചു ഗോ​ള​ടി​ച്ച​പ്പോ​ൾ ഏ​ഴെ​ണ്ണം വാ​ങ്ങി. എ ​ഗ്രൂ​പ്പി​ൽ അ​ർ​ജ​ൻ​റീ​ന​ക്കും (10) ഉ​റു​ഗ്വാ​യ്​​ക്കും (7) പി​റ​കി​ൽ മൂ​ന്നാ​മ​താ​യി മു​ന്നേ​റി​യ പ​ര​ഗ്വേ (6) ര​ണ്ടു ക​ളി ജ​യി​ച്ച​പ്പോ​ൾ അ​ത്ര ത​ന്നെ തോ​റ്റു. ഗോ​ള​ടി​ക്കു​ന്ന​തി​ലും വാ​ങ്ങു​ന്ന​തി​ലും പി​ശു​ക്ക​രാ​യി​രു​ന്നു (3-2) അ​വ​ർ.

ബ്ര​സീ​ൽ x ചി​ലി

(ശ​നി പു​ല​ർ​െ​ച്ച 5.30)

ക്വാ​ർ​ട്ട​റി​ലെ യ​ഥാ​ർ​ഥ പോ​രാ​ട്ടം ഇ​താ​ണ്. നാ​ലി​ൽ മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഗ്രൂ​പ്​ ജേ​താ​ക്ക​ളാ​യ ബ്ര​സീ​ൽ 10 ഗോ​ള​ടി​ച്ച്​ ര​ണ്ടു ഗോ​ൾ മാ​ത്ര​മാ​ണ്​ തി​രി​ച്ചു​വാ​ങ്ങി​യ​ത്. സ​മീ​പ​കാ​ല​ത്ത്​ കോ​പ​യി​ൽ മി​ക​ച്ച റെ​ക്കോ​ഡു​ള്ള ചി​ലി പ​ക്ഷേ ഇ​ത്ത​വ​ണ മ​ങ്ങി​യ നി​ല​യി​ലാ​ണ്. ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി എ ​ഗ്രൂ​പ്പി​ൽ അ​വ​സാ​ന​മാ​യാ​ണ്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. മൂ​ന്നു ഗോ​ള​ടി​ച്ച്​ നാ​ലെ​ണ്ണം തി​രി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്​​തു. തു​ട​ർ​ച്ച​യാ​യി 10 ക​ളി​ക​ൾ ജ​യി​​ച്ചെ​ത്തി​യ ടി​റ്റെ​യു​ടെ ബ്ര​സീ​ൽ ഒ​ടു​വി​ൽ എ​ക്വ​ഡോ​റി​നു​മു​ന്നി​ലാ​ണ്​ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ഒ​രു​പി​ടി മി​ക​ച്ച താ​ര​ങ്ങ​ളും ടീം​വ​ർ​ക്കു​മാ​ണ്​ ബ്ര​സീ​ലി​‍െൻറ ക​രു​ത്ത്.

ഉ​റു​ഗ്വാ​യ്​ x കൊ​ളം​ബി​യ

(ഞാ​യ​ർ പു​ല​ർ​ച്ച 3.30)

ആ​ദ്യ ക​ളി​യി​ൽ തോ​റ്റ്, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ​മ​നി​ല കു​ടു​ങ്ങി, അ​വ​സാ​ന ര​ണ്ടു ക​ളി​ക​ൾ ജ​യി​ച്ചാ​ണ്​ ഉ​റു​ഗ്വാ​യ്​ (7) ഗ്രൂ​പ്​ എ​യി​ൽ അ​ർ​ജ​ൻ​റീ​ന​ക്ക്​ (10) പി​റ​കി​ൽ ര​ണ്ടാ​മ​താ​യി മു​ന്നേ​റി​യ​ത്. എ​ങ്കി​ലും ക​രു​ത്തി​നൊ​ത്ത പ്ര​ക​ട​നം ഇ​തു​വ​രെ പു​റ​ത്തെ​ടു​ക്കാ​ത്ത ഓ​സ്​​കാ​ർ ട​ബ​റെ​സി​‍െൻറ ടീ​മി​ന്​ കൊ​ളം​ബി​യ എ​ളു​പ്പ​മു​ള്ള എ​തി​രാ​ളി​ക​ളാ​യി​രി​ക്കി​ല്ല. നാ​ലി​ൽ ഒ​രു ജ​യ​വും സ​മ​നി​ല​യു​മാ​യി ര​ണ്ടെ​ണ്ണം തോ​റ്റ്​ നാ​ല്​ പോ​യ​ൻ​റു​മാ​യി ഗ്രൂ​പ്​ ബി​യി​ൽ മൂ​ന്നാ​മ​താ​യാ​ണ്​ കൊ​ളം​ബി​യ എ​ത്തു​ന്ന​ത്. പ്ര​മു​ഖ താ​രം ഹാ​മി​ഷ്​ റോ​ഡ്രി​ഗ്വ​സി​‍െൻറ അ​ഭാ​വ​ത്തി​ൽ ക​രു​ത്തു​കു​റ​ഞ്ഞാ​ണ്​ ടീ​മി​‍െൻറ വ​ര​വ്.

അ​ർ​ജ​ൻ​റീ​ന x എ​ക്വ​ഡോ​ർ

(ഞാ​യ​ർ പു​ല​ർ​ച്ച 6.30)

മൂ​ന്നു ​ഗോ​ളും ര​ണ്ടു അ​സി​സ്​​റ്റു​മാ​യി മി​ന്നും ഫോ​മി​ലു​ള്ള സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി​യു​ടെ ചി​റ​കി​ൽ ത​ന്നെ​യാ​ണ്​ പ​തി​വു​പോ​ലെ അ​ർ​ജ​ൻ​റീ​ന​യു​ടെ കു​തി​പ്പ്. നാ​ലി​ൽ മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഗ്രൂ​പ്​ ജേ​താ​ക്ക​ളാ​യ ല​യ​ണ​ൽ സ്​​ക​ലോ​ണി​യു​ടെ ടീ​മി​ന്​ ബി ​ഗ്രൂ​പ്പി​ലെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യ എ​ക്വ​ഡോ​റാ​ണ്​ എ​തി​രാ​ളി​ക​ൾ. ഒ​രു ജ​യം പോ​ലു​മി​ല്ലാ​തെ മൂ​ന്നു സ​മ​നി​ല​ക​ളു​മാ​യാ​ണ്​ എ​ക്വ​ഡോ​റി​‍െൻറ വ​ര​വ്.

Tags:    
News Summary - Euro-copa Knock out match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.