ഡെന്മാർക്ക് x വെയിൽസ് 9:30 pm
ആംസ്റ്റർഡാം: ഇത്തവണത്തെ യൂറോയിൽ ആരാധകരുടെ ഇഷ്ടടീമാണ് ഡെന്മാർക്. 1992 യൂറോയിൽ ഒന്നുമല്ലാതെയെത്തി കപ്പുമായി മടങ്ങിയ അത്ഭുത കിരീടനേട്ടത്തിെൻറ സ്മരണയിലാണ് പിന്നീടുള്ള ടൂർണമെൻറുകളിലെല്ലാം ഡെന്മാർക് ഇറങ്ങാറുള്ളത്. ക്രിസ്റ്റ്യൻ എറിക്സൺ കളിക്കിടെ കുഴഞ്ഞുവീണതും അതിനെ ടീം നേരിട്ട രീതിയും ഡെന്മാർക്കിന് ഏറെ ആരാധകരെ മാത്രമല്ല നേടിക്കൊടുത്തത്. അവസാനം വരെ പോരാടി നിൽക്കാനുള്ള ശേഷി മുമ്പത്തെക്കാളേറെ അതോടെ ടീമിനുണ്ടായി. റഷ്യയുമായുള്ള അവസാന മത്സരം തന്നെ ഉദാഹരണം.
ആദ്യ രണ്ടു കളികളും തോറ്റ് പുറത്താകലിെൻറ വക്കിലായിരുന്ന ഡെന്മാർക്കിന് റഷ്യക്കെതിരെ കേവലമൊരു ജയം മതിയായിരുന്നില്ല. മികച്ച മാർജിനിലുള്ള ജയം തന്നെ വേണമായിരുന്നു. ആക്രമണാത്മക ഫുട്ബാൾ കെട്ടഴിച്ച് അവരതു നേടുകയും ചെയ്തു. പ്ലേേമക്കർ കൂടിയായ എറിക്സെൻറ അഭാവത്തിലും കളിയുടെ ഗതി നിർണയിക്കാൻ പോന്നവർ ടീമിലുണ്ട് എന്നതാണ് ഡെന്മാർക്കിെൻറ കരുത്ത്.
ഗോൾവലക്കുകീഴിൽ വിശ്വസ്തനായ കാസ്പർ ഷ്മൈക്കലും പ്രതിരോധത്തിൽ ക്യാപ്റ്റൻ സിമോൺ ക്യാർ, ആന്ദ്രിയാസ് ക്രിസ്റ്റ്യൻസൺ, യാനിക് വെസ്റ്റർഗാർഡ് എന്നിവർ നൽകുന്ന സുരക്ഷിതത്വം. മധ്യനിരയിൽ പിയറി എമിലെ ഹൊയ്ബർഗിെൻറ കളിമികവ്, മുൻനിരയിൽ യൂസുഫ് പോൾസനും മാർട്ടിൻ ബ്രാത്വൈറ്റും മിക്കൽ ഡംസ്ഗാർഡും.
സൂപ്പർ താരം ഗാരെത് ബെയ്ലിെൻറ നേതൃത്വത്തിലിറങ്ങുന്ന വെയിൽസ് ഗ്രൂപ് റൗണ്ടിൽ കരുത്തരായ ഇറ്റലിയോട് തോറ്റെങ്കിലും തുർക്കിയെ തോൽപിക്കുകയും സ്വിറ്റ്സർലൻഡിനോട് സമനില പിടിക്കുകയും ചെയ്തു. ഗെയ്ൽ വേണ്ടത്ര ഫോമിലേക്കുയർന്നിട്ടില്ല എന്നതാണ് വെയിൽസിനെ കുഴക്കുന്നത്. മധ്യനിരയിൽ ആരോൺ റാംസി നന്നായി കളിക്കുന്നതും ബെൻ ഡേവിസിെൻറ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചുനിൽക്കുന്നതും വെയിൽസിന് ആത്മവിശ്വാസം നൽകുന്നു. കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡ് കണ്ട ഏഥൻ അംപാഡുവിെൻറ അഭാവം തിരിച്ചടിയാവും.
ഇറ്റലി x ഓസ്ട്രിയ 12:30am
വെംബ്ലി: യൂറോകപ്പിൽ ഏറ്റവും മുന്തിയ ഫോമിൽ നിൽക്കുന്ന ടീമാണ് ഇറ്റലി. ഗ്രൂപ് എയിൽ മൂന്നിൽ മൂന്നും ജയിച്ച് രാജകീയമായി പ്രീക്വാർട്ടർ പ്രവേശനം. നേടിയത് ഏഴു ഗോളുകൾ. ഒരു ഗോൾ പോലും വഴങ്ങിയില്ല. നോക്കൗട്ട് ഉറപ്പിച്ച ശേഷമുള്ള കളിയിൽ ഫസ്റ്റ് ഇലവനിലെ എട്ടു പേരെ മാറ്റിയിറങ്ങിയിട്ടും ജയം. അതേ, യൂറോയിൽ ആരും തോൽപിക്കാൻ കൊതിക്കുന്ന ടീമായി അസൂറികൾ മാറിയിരിക്കുകയാണ്.
ഓസ്ട്രിയയാണ് പ്രീക്വാർട്ടറിൽ ഇറ്റലിയുടെ എതിരാളികൾ. ഗ്രൂപ് സിയിൽനിന്ന് രണ്ടാമതായി മുന്നേറിയ ഓസ്ട്രിയക്ക് ഇറ്റലിയുടെ കുതിപ്പിന് തടയിടാനാവുമോയെന്നാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്.
പരാജയമറിയാതെ തുടർച്ചയായി 30 മത്സരം കളിച്ച ഇറ്റലി സ്വന്തം റെക്കോഡ് തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. 1935-39 കാലത്ത് വിഖ്യാത കോച്ച് വിക്ടോറിയോ പോസ്സോ പരിശീലിപ്പിച്ച ഇറ്റലി ടീം 30 മത്സരങ്ങൾ അപരാജിതരായി കളിച്ചിരുന്നു. ലോകതലത്തിൽ നാലാം സ്ഥാനത്താണ് ഇക്കാര്യത്തിൽ ഇറ്റലി. ബ്രസീൽ 1993-1996, സ്പെയിൻ 2007-2009 (35 വീതം) , അർജൻറീന 1991-1993 (31) എന്നിവരാണ് മുന്നിലുള്ളത്.
അവസാനം കളിച്ച 11 മത്സരങ്ങളിൽ ഇറ്റലി ജയിച്ചിട്ടുണ്ട്. ഇവയിലൊന്നും ഒരു ഗോളും വഴങ്ങിയിട്ടുമില്ല. ഗോൾകീപ്പർ ജിയാൻലുയിജി ഡോണറുമ്മയും ക്യാപ്റ്റൻ ജോർജിയോ കെല്ലിനിയും ലിയനാർഡോ ബൊനൂച്ചിയും നയിക്കുന്ന പ്രതിരോധവുമാണ് ഇറ്റലിയുടെ കരുത്ത്. എന്നാൽ, തുടക്ക് പരിക്കേറ്റ കെല്ലിനി ഓസ്ട്രിയക്കെതിരെ ആദ്യ ഇലവനിൽ ഇറങ്ങിയേക്കില്ല. എന്നാൽ, പകരക്കാരായി അലസാന്ദ്രോ ബസ്റ്റോണി, ഫ്രാൻസിസ്കോ അസെർബി എന്നിവരുണ്ട്. സൂപ്പർ താരങ്ങളില്ലെങ്കിലും മികച്ച ഒത്തിണക്കം കാണിക്കുന്ന മധ്യ-മുൻനിരകളാവും ഈ ടൂർണമെൻറിൽ ഇറ്റലിയുടെ ഗതി നിർണയിക്കുക.ഒന്നും നഷ്ടപ്പെടാനില്ലാതെയാണ് ഓസ്ട്രിയ ഇറങ്ങുന്നത്. ഗ്രൂപ്പിൽ കരുത്തരായ നെതർലൻഡ്സിനെതിരെ വിയർത്തെങ്കിലും തുല്യശക്തികളായ യുക്രെയ്നെതിരെ മികച്ച കളി കെട്ടഴിച്ചിരുന്നു ഓസ്ട്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.