ലണ്ടൻ: യൂറോ കപ്പിന് ജർമനി, ബെൽജിയം ഫ്രാൻസ് തുടങ്ങി വമ്പൻ രാജ്യങ്ങൾ ടീമിനെ പ്രഖ്യാപിച്ച്് നേരത്തെ തന്നെ തയാറെടുത്തുകഴിഞ്ഞു. എന്നാൽ, അനേകം താരങ്ങളാൽ നിറഞ്ഞുനിൽക്കുന്ന ഇംഗ്ലണ്ടിൽ ആരെല്ലാം ഒഴിവാക്കുമെന്ന ആലോചനയിലാണ് ഇംഗ്ലണ്ട് മാനേജർ ഗരത് സൗത്ത്ഗെയ്റ്റ്.
യോഗ്യത മത്സരങ്ങളിൽ രണ്ടാം സ്ഥാനവുമായി മുന്നേറിയ ഇംഗ്ലീഷ് പടെയ ഈ മാസം 25 പ്രഖ്യാപിക്കുമെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തിൽ 26 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.
എവർട്ടൻ താരം പിക്ഫോർട്ട്, ബേൺലിയുടെ നിക് പോപ്പെ, മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ രണ്ടാം ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ എന്നിവരാണ് ഗോൾ കീപ്പിങ്ങിൽ സൗത്ത് ഗെയ്റ്റിെൻറ ആദ്യ ഒാപ്ഷൻ. ഹാരി മെഗ്വയർ, കിലെ വാക്കർ, ജോർഡാൻ ഹെൻഡേഴ്സൺ, സ്റ്റെർലിങ്, ജാഡൻ സാഞ്ചോ, മാർകസ് റാഷ്ഫോഡ്, ഡൊമനിക് കാൽവർട് ലൂയിൻ, ഹാരി കെയ്ൻ എന്നിവരെല്ലാമാണ് ടീമിൽ സ്ഥാനം ഉറപ്പിച്ചവർ.
അതേസമയം, സീസണിൽ മോശം ഫോമിലുള്ള ലിവർപൂളിെൻറ ട്രാൻറ് അലക്സാണ്ടർ അർനോൾഡിന് സ്ഥാനം നഷ്ടമാവുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.