റോം: യൂറോകപ്പ് സന്നാഹ മത്സരത്തിൽ ഏഴ് ഗോളിെൻറ തകർപ്പൻ ജയവുമായി ഇറ്റലി. ഫിഫ റാങ്കിങ്ങിൽ 210ാം സ്ഥാനക്കാരായ സാൻമറിനോയെ ഏകപക്ഷീയമായ ഏഴ് ഗോളിനാണ് ഇറ്റലി വീഴ്ത്തിയത്.
കൂടുതർ റിസർവ് താരങ്ങൾക്കുകൂടി അവസരം നൽകിയായിരുന്നു കോച്ച് റോബർടോ മാൻസീനി സന്നാഹ മത്സരത്തിൽ ടീമിനെ ഇറക്കിയത്.
മറ്റിയോ പൊളിറ്റാനോയും മറ്റിയോ പെസ്സിനയും ഇരട്ട ഗോൾ വീതം നേടി. യൂറോകപ്പ് ഗ്രൂപ്പ് 'എ'യിൽ തുർക്കി, വെയ്ൽസ്, സ്വിറ്റ്സർലൻഡ് എന്നിവർക്കൊപ്പമാണ് ഇറ്റലി.
കോവിഡ് മുക്തനായി ടോണി ക്രൂസ് മടങ്ങിയെത്തുന്നതും കാത്ത് ജർമനി. യൂറോ കപ്പ് ടീമിൽ ഇടം പിടിച്ചതിനു പിന്നാലെയാണ് മധ്യനിരയിലെ സൂപ്പർ താരം കോവിഡ് പോസിറ്റീവായത്. 17ന് രോഗം റിപ്പോർട്ട് ചെയ്ത താരം നിലവിൽ െഎസൊലേഷനിലാണ്.
നിലവിൽ കോച്ച് ലോയ്വിന് കീഴിൽ ജർമൻ ടീം ഒാസ്ട്രിയയിൽ പരിശീലനത്തിലാണ്. ക്രൂസിെൻറ കഴിഞ്ഞ ദിവസത്തെ പരിശോധനാ ഫലവും പോസിറ്റവാണെന്നും, ശുഭവാർത്തക്കായി കാത്തിരിപ്പിലാണെന്നും ലോയ്വ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.