യൂറോപ ലീഗ് പ്രീക്വാർട്ടർ: യുനൈറ്റഡിന് എതിരാളി റയൽ ബെറ്റിസ്, ആഴ്സണലിനെതിരെ സ്‍പോർടിങ് ലിസ്ബൺ

യൂറോപ ലീഗിൽ പ്രീക്വാർട്ടർ ചിത്രങ്ങൾ തെളിഞ്ഞുതുടങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡിന് എതിരാളികൾ റയൽ ബെറ്റിസ്. ആഴ്സണൽ സ്‍പോർടിങ് ലിസ്ബണിനെയും നേരിടും. ആഴ്സണലിന് ആദ്യ പാദം ലിസ്ബൺ മൈതാനത്താണെങ്കിൽ യുനൈറ്റഡിന് ഓൾഡ് ട്രാഫോഡിൽ കളിക്കാം. മാർച്ച് ഒമ്പത്, 16 തീയതികളിലാണ് മത്സരങ്ങൾ. ലാ ലിഗയിൽ അഞ്ചാമത് നിൽക്കുന്ന റയൽ ബെറ്റിസ് ഇത്തവണ അഞ്ചു ജയവും ഒരു സമനിലയുമായാണ് ഗ്രൂപ് ഘട്ടം കടന്നത്.

​ഗ്രൂപ് ചാമ്പ്യന്മാരായ എട്ടു ക്ലബുകൾക്കെതിരെ ​​േപ്ലഓഫ് കടമ്പ കടന്നെത്തിയ എട്ടു ടീമുകളാണ് പ്രീക്വാർട്ടറിൽ മുഖാമുഖം വരിക. സെവിയ്യ- ഫെനർബാഹ്, യുവന്റസ്- ഫ്രീബർഗ്, ബയേർ ലെവർകൂസൻ- ഫെറൻക്വാറസ്, റോമ- റയൽ സോസീദാദ്, ഷാക്തർ- ഫെയനൂർദ്, യൂനിയൻ ബെർലിൻ- യൂനിയൻ സെന്റ് ഗിലോയ്സ് എന്നിങ്ങനെയാണ് മറ്റു മത്സരങ്ങൾ. 

Tags:    
News Summary - Europa League last 16 draw: Man Utd to play Real Betis, Arsenal face Sporting Lisbon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.