ലണ്ടൻ: എവർട്ടണിന്‍റെ കൊളംബിയൻ സൂപ്പർതാരം ജയിംസ് റോഡിഗ്വസ് ഖത്തർ ക്ലബായ അൽ റയ്യാനുമായി കരാർ ഒപ്പിട്ടു. എത്ര രൂപക്കാണ് കരാർ ഒപ്പിട്ടതെന്ന് അറിവായിട്ടില്ല. ഇരുക്ലബുകളും വിഷയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
2014 ഫുട്ബാൾ ലോകകപ്പിലെ ടോപ് സ്കോററായ റോഡിഗ്രസിനെ 29 മില്യൺ ഡോളർ നൽകിയാണ് എവർട്ടൺ കഴിഞ്ഞവർഷം ടീമിലെത്തിച്ചത്. റോഡിഗ്രസ് റയൽ മാഡ്രിഡിലായിരുന്നപ്പോൾ ടീം കോച്ചായിരുന്ന കാർലോ അഞ്ചലോട്ടി 2020ൽ എവർട്ടൺ കോച്ചായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് റോഡിഗ്രസും ടീമിലെത്തിയത്. എന്നാൽ ഈ വർഷം എവർട്ടൺ കോച്ചായി റാഫേൽ ബെനിറ്റസ് നിയമിതനായതോടെ റോഡിഗ്രസിന് ടീമിന്‍റെ ഫസ്റ്റ് ഇലവനിൽ സ്ഥാനം ലഭിക്കാറില്ലായിരുന്നു.
റയൽ മാഡ്രിനായി 85 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റോഡിഗ്വസിന് അവിടെയും നല്ല കാലമല്ലായിരുന്നു. ഇടക്കാലത്ത് ലോൺ അടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിനായി കളിച്ചിരുന്ന 30കാരൻ ഏറെ പ്രതീക്ഷയോടെയാണ് എവർട്ടണിൽ എത്തിയിരുന്നത്. ഈ വർഷം മെയ് 16 ഷെഫീൽഡ് യുനൈറ്റഡുമായി നടന്ന മത്സരത്തിലാണ് റോഡിഗ്രസ് അവസാനമായി എവർട്ടണിനായി പന്തുതട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.