ലണ്ടൻ: ചെൽസി പരിശീലകൻ മൗറീഷ്യോ പൊച്ചെട്ടിനോക്ക് ആശ്വസിക്കാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർ തോൽവികൾക്കിടെ എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരത്തിനായി വില്ല പാർക്കിലെത്തിയ ടീം ആതിഥേയരായ ആസ്റ്റൻ വില്ലയെ 3-1ന് തകർത്ത് അഞ്ചാം റൗണ്ടിൽ കടന്നു.
ചെൽസിയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ മത്സരം ഗോൾരഹിത സമനിലയിലായിരുന്നു. ഇരു ടീമിനും ജയം അനിവാര്യമായ കളി ആധികാരികമായിത്തന്നെ നീലപ്പട നേടി. 11ാം മിനിറ്റിൽ കോനർ ഗല്ലാഗറിലൂടെ മുന്നിലെത്തി ചെൽസി. 21ൽ നിക്കോളാസ് ജാക്സണിന്റെ വകയും. രണ്ടാം പകുതിയിൽ എൻസോ ഫെർണാണ്ടസും (54) വലചലിപ്പിച്ചതോടെ ചെൽസി ജയമുറപ്പിച്ചു. കളി തീരാൻനേരം മൂസ ഡയാബി (90+1) നേടിയ ഗോൾ ആസ്റ്റൻ വില്ലക്ക് ആശ്വാസമായെന്നു മാത്രം.
ഫെബ്രുവരി 28ന് നടക്കുന്ന അഞ്ചാം റൗണ്ട് മത്സരത്തിൽ ലീഡ്സ് യുനൈറ്റഡാണ് ചെൽസിയുടെ എതിരാളികൾ. 1-1 സമനിലയിൽ കലാശിച്ച കളിയിൽ ബ്രിസ്റ്റൾ സിറ്റിയെ ഷൂട്ടൗട്ടിൽ തോൽപിച്ച് നോട്ടിങ്ഹാമും കടന്നു. മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ന്യൂകാസിൽ യുനൈറ്റഡ് തുടങ്ങിയ വമ്പന്മാരും അഞ്ചാം റൗണ്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.