ലണ്ടൻ: ദുർബലരെ എതിരാളികളായി കിട്ടിയപ്പോൾ അവസരം മുതലാക്കി മാഞ്ചസ്റ്റർ സിറ്റി. എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ സ്വിൻഡൻ സിറ്റിയെയാണ് ഒന്നിനെതിരെ നാലു ഗോളുകൾക്ക് പ്രീമിയർ ലീഗ് ഒന്നാം സ്ഥാനക്കാർ മുക്കിയത്.
14ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ഗോളടി മേളം തുടങ്ങിയത്. ഗബ്രിയേൽ ജീസസ് (28ാം മിനിറ്റ്), ഇൽകെ ഗുണ്ടൊഗൻ (59), കോൾ പാമർ (82) എന്നിവർ പട്ടിക തികച്ചു. ലീഗിൽ 72 സ്ഥാനം താഴെയായിട്ടും സിറ്റിക്കെതിരെ ഒരു ഗോൾ തിരിച്ചടിച്ച് ഹാരി മക്കേർഡി സ്വിൻഡൺ സിറ്റിക്ക് ആശ്വാസം നൽകി. നിലവിൽ നാലാം ലീഗിലാണ് സ്വിൻഡൺ സിറ്റി.
മുൻനിര താരങ്ങളിൽ ഏഴുപേർ കോവിഡ് ബാധിതരായി ക്വാറന്റീനിൽ കഴിയുന്ന സിറ്റിയിൽ കോച്ച് പെപ് ഗാർഡിയോളയും ഇതേ കാരണത്താൽ പുറത്താണ്. മറ്റു മത്സരങ്ങളിൽ ഹഡ്ൽസ്ഫീൽഡ് ടൗൺ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബേൺലിയെ വീഴ്ത്തി. മിഡ്ൽസ്ബറോ 3-2ന് മാൻസ്ഫീൽഡ് ടൗണിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.