നിയോൺ: 2024-25 വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ബാഴ്സലോണക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് ബാഴ്സ കടുത്ത നടപടി നേരിട്ടേക്കുമെന്ന് ജർമ്മൻ പത്രമായ ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ സെപ്റ്റംബറിലെ ബാഴ്‌സലോണ വരുമാനം 334 മില്യൺ ഡോളറാണ്. എന്നാൽ ഇവരുടെ വരവു ചെലവ് കണക്കിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് യുവേഫ അധികൃതരുടെ കണ്ടെത്തൽ. ക്ലബിന്റെ ബാലൻ ഷീറ്റിനെ "ഒരു ദുരന്തം" എന്നാണ് യുവേഫ അംഗങ്ങൾ വിലയിരുത്തിയതെന്ന് ഡൈ വൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
കനത്ത കടബാധ്യതയുള്ള ക്ലബിന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ യുവേഫ കണക്കാക്കാത്ത ഭാവിയിലെ ടിവി, മാർക്കറ്റിങ് അവകാശങ്ങൾ എന്നിവയുടെ വിൽപനയിൽ നിന്നുള്ള വരുമാനവും ഉൾപ്പെടുത്തിയാണ് പുറത്തിറക്കിയത്. ഇത് യുവേഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചിലവും വരുമാനവും സന്തുലിതമാക്കാൻ ക്ലബുകൾക്ക് ബാധ്യതയുണ്ടെന്നും യുവേഫ അധികൃതർ പറയുന്നു. ബാഴ്സണലോണക്ക് രണ്ടോ മൂന്നോ വർഷത്തെ സസ്പെൻഷൻ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
അതേസമയം, 2022 സാമ്പത്തിക വർഷത്തിൽ അദൃശ്യ ആസ്തികൾ വിനിയോഗിക്കുന്നതിൽ നിന്നുള്ള ലാഭം തെറ്റായി കാണിച്ചതിന് ബാഴ്‌സലോണക്ക് നേരത്തെ അര ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.