നാലുമത്സരങ്ങൾ കഴിഞ്ഞിട്ടും പ്രതീക്ഷകൾ മാത്രം ബാക്കിയുണ്ട്. സ്വന്തം ടീമിെൻറ ജയം കാണാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇനിയും കാത്തിരിക്കണം. കഴിഞ്ഞ രണ്ടുമത്സരങ്ങളിൽ സമനിലയായിരുന്നെങ്കിൽ ഇക്കുറി കളിനിർത്തിയത് തോൽവിയോടെയാണെന്ന മാറ്റമാണ് അവശേഷിക്കുന്നത്. 3-1നായിരുന്നു ഇക്കുറി അർഹിച്ച ജയം എഫ്.സി ഗോവ സ്വന്തമാക്കിയത്. സുന്ദരമായി രണ്ടുഗോളുകൾ കേരളത്തിെൻറ വലയിലെത്തിച്ച ഗോവക്ക് മൂന്നാം ഗോൾ കേരള ഗോൾകീപ്പർ ആൽബിനോ തോമസിെൻറ ദാനമായിരുന്നു. 90ാം മിനുറ്റിൽ ബ്ലാസ്റ്റേഴസ് പ്രതിരോധനിരതാരം കോസ്റ്റ ചുവപ്പുകാർഡ് കണ്ടുപുറത്തായി. സ്പാനിഷ് മിഡ്ഫീൽഡർ വിസെൻറ ഗോമസ് 90ാം മിനുറ്റിൽ കുറിച്ച ഹെഡർ ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ ഓർക്കാൻ നല്ലതായുള്ളത്.
ആദ്യം മുതൽ ആധിപത്യം തുടർന്ന ഗോവക്ക് മേൽ ഭാഗ്യംകൊണ്ട് മാത്രം ബ്ലാസ്റ്റേഴ്സ് പിടിച്ചുനിൽക്കുകയായിരുന്നു. ഗോവയുടെ ഗോളെന്നുറച്ച ഒരുഷോട്ട് കേരളത്തിെൻറ ബാറിൽ തട്ടി മടങ്ങി. 30ാം മിനുറ്റിൽ ഗോവൻ പരിശ്രമങ്ങൾക്ക് ഫലം കണ്ടു. ഇടതുവിങ്ങിലൂടെ സേവ്യർ ഗാമ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പോസ്റ്റിലേക്ക് ഉയർത്തിയടിച്ച പന്ത് ഓടിയെത്തിയ അംഗുലോ ഗോൾകീപ്പർ ആൽബിനോയെയും മറികടന്ന് പോസ്റ്റിലേക്ക് തിരിച്ചുവിട്ടു.
ഇടവേളക്ക് ശേഷം മറുപടിഗോൾ ലക്ഷ്യമാക്കിയിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് 52ാം മിനുറ്റിൽ ജോർജെ ഓർട്ടിസ്ഗോവക്കായി ലക്ഷ്യം കണ്ടു. മറുപടി ഗോളിനായി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മുനയൊടിഞ്ഞ മുന്നേറ്റനിര ബ്ലാസ്റ്റേഴ്സിന് വിനയായി. മത്സരത്തിെൻറ ഇഞ്ചുറി ടൈമിൽ ഗോവൻ മുന്നേറ്റനിര താരം അംഗുലോയെ ശ്രദ്ധിക്കാതെ പന്ത് കിക്കിനായിവെച്ച ആൽബിനോ തോമസിെൻറ വലിയ പിഴയിൽ നിന്നാണ് ഗോവയുടെ മൂന്നാം ഗോൾ പിറന്നത്. ഗോൾ കീപ്പർ ആൽബിനോയുടെ അശ്രദ്ധ പലപ്പോഴും മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിനയായി. മലയാളി താരം കെ.പി രാഹുലിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് കളിക്കിറങ്ങിയത്.
നാലുകളികളിൽ നിന്നും രണ്ടുപോയൻറുമായി ബ്ലാസ്റ്റേഴ്സ് സീസണിൽ ഒൻപതാം സ്ഥാനത്താണ്. ആദ്യജയം നേടിയ ഗോവ നാലുകളികളിൽ നിന്നും അഞ്ചുപോയൻറുമായി അഞ്ചാംസ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.