ലോഗോയിലെ കാട്ടുപോത്തിനെ ഒാർമിപ്പിക്കുന്ന കരുത്തുറ്റ കളി. എതിർ പകുതിയിലാരായാലും ഒന്നുഴുതുമറിക്കുന്ന വന്യമായ ആക്രമണ ശൈലി. ഗോളടിച്ചു കൂട്ടുന്നതിൽ പരമാനന്ദം കണ്ടെത്തുന്ന മുന്നേറ്റ നിര. കഴിഞ്ഞ സീസണുകളിൽ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറക്ക് കീഴിൽ ഇതെല്ലാമായിരുന്നു എഫ്.സി ഗോവ.
പ്രതിരോധത്തിൽ കാരിരുമ്പിെൻറ കരുത്തുള്ള സെനഗൽ താരം മുർതദ ഫാൾ, ക്യാപ്റ്റൻ ലെഫ്റ്റ് വിങ് ബാക്ക് മന്ദർ റാവു ദേശായി, മധ്യനിരയിൽ കളി മെനഞ്ഞ മൊറോക്കൻ പ്ലേ മേക്കർ അഹ്മദ് ജാഹു, മുന്നേറ്റത്തിൽ വിട്ടുവീഴ്ചയില്ലാതെ എതിർവല നിറച്ച ഫെറാൻ കോറോയും ഹ്യൂഗോ ബോമസും. ചന്തമുള്ള കാഴ്ചകളായിരുന്നു അവസാന സീസണിൽ ഗോവ ആരാധകർക്ക് സമ്മാനിച്ചത്.
മാനേജ്മെൻറുമായി ഇടഞ്ഞതോടെ കഴിഞ്ഞ സീസണിൽ മൂന്നു മത്സരം ബാക്കിയിരിക്കെ പുറത്താക്കപ്പെട്ട കോച്ച് ലൊബേറ ഇത്തവണ മുംബൈ സിറ്റിയിലേക്ക് പോയപ്പോൾ ഇവരിൽ പലരെയും ഒപ്പം കൂട്ടി. ഗോവയുടെ കഥ തീർന്നെന്ന് തോന്നിച്ചിടത്തേക്കാണ് 36 കാരനായ സ്പാനിഷ് താരം ഇഗോർ അംഗുലോയുടെ വരവ്.
കോറോയുടെയും ഹ്യൂഗോ ബോമസിെൻറയും വിടവ് നികത്താൻ പോന്ന ഒന്നൊന്നര റീപ്ലേസ്മെൻറ്!. കഴിഞ്ഞ നാല് സീസണുകളിലായി 88 ഗോളുകളും 21 അസിസ്റ്റുകളും അക്കൗണ്ടിലുള്ള, േപാളിഷ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായ വിദേശി. പ്രതിരോധ നിരയിലേക്ക് റയൽ മഡ്രിഡിെൻറ യൂത്ത് അക്കാദമി പ്രൊഡക്ട് ഇവാൻ ഗാരിഡോ ഗോൺസാലസിനെയും ആസ്ട്രേലിയൻ ലീഗ് താരം ജെയിംസ് ഡൊനാചിയെയും മധ്യനിരയിലേക്ക് സ്പെയിനിൽ നിന്നും ആൽബർ േട്ടാ നൊഗേറയെയും എത്തിച്ചതോടെ ആവനാഴി റെഡി.
സെർജിയോ ലൊബേറക്ക് പകരം ബ്രസീലിയൻ ഇതിഹാസതാരം ദുംഗ, ഡച്ച് കോച്ച് ഗസ് ഹിഡിങ്ക്, ഇംഗ്ലീഷ് കോച്ച് സ്വെൻ ഗൊരാൻ എറിക്സൺ തുടങ്ങി ലോക ഫുട്ബാളിലെ തന്നെ വമ്പൻ കോച്ചുമാർ എഫ്.സി ഗോവയിലേക്ക് അപേക്ഷ നൽകിയെങ്കിലും 39 കാരനായ സ്പാനിഷ് പരിശീലകൻ യുവാൻ ഫെറാണ്ടോയെയാണ് മാനേജ്മെൻറ് പരിഗണിച്ചത്. തദ്ദേശീയരായ കളിക്കാർക്ക് കൂടുതൽ ഇടം നൽകുേമ്പാഴും സ്ഥിരതയാർന്ന പ്രകടനം ഗോവൻ ടീം കാഴ്ചവെക്കുന്നു എന്നത് ചെറിയ കാര്യമല്ല. നിലനിർത്തിയ ഏക വിദേശതാരം എഡു ബേഡിയയാണ് ഇനി ക്യാപ്റ്റെൻറ ആം ബാൻഡ് അണിയുക.
കോച്ച്: യുവാൻ ഫെറാണ്ടോ
െഎ.എസ്.എൽ ബെസ്റ്റ്:
2019- 20 പ്രീമിയർ കിരീടം
2015, 2018 റണ്ണേഴ്സ് അപ്
ഗോൾകീപ്പർ: മുഹമ്മദ് നവാസ്, നവീൻ കുമാർ, ഡൈലൻ ഡിസിൽവ, ശുഭം ദാസ്
പ്രതിരോധം: െഎവാൻ ഗോൺസാലസ് (സ്പെയിൻ), ജെയിംസ് ഡൊണാച്ചി (ആസ്ട്രേലിയ), സെറിറ്റൻ ഫെർണാണ്ടസ്, െഎബംബ ധോലിങ്, ലിയാണ്ടർ ഡികുഞ്ഞ, മുഹമ്മദ് അലി, സാൻസൻ പെരീറ, സെറിനിയോ ഫെർണാണ്ടസ്, േസവിയർ ഗാമ
മധ്യനിര: എഡു ബേഡിയ (സ്പെയിൻ), ഫ്ലാൻ ഗോമസ്, ജോർജ് ഒാർടിസ് (സ്പെയിൻ), ബ്രണ്ടൻ ഫെർണാണ്ടസ്, ആൽബർ േട്ടാ നൊഗേറ (സ്പെയിൻ), ലെനി റോഡ്രിഗസ്, റെഡീം തലാങ്, സെയ്മിൻലെ ദുംഗൽ, നെസ്റ്റർ ദിയാസ്, ഫ്രാങ്കി ബോം, പ്രിൻസ്റ്റൺ റൊബെല്ലോ, അലക്സാണ്ടർ ജസൂരജ്, മക്കൻ ചോതെ
മുന്നേറ്റ നിര: െഎഗർ അംഗുലോ (സ്പെയിൻ), ഇഷാൻ പണ്ഡിത, ആരെൻ ഡിസിൽവ, ദേവേന്ദ്ര മർഗോയങ്കാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.