ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തരായ എഫ്.സി ഗോവ, ബുണ്ടസ് ലിഗ ക്ലബ്ബായ റെഡ്ബുൾ ലെയ്പ്സിഗുമായി സഹകരിച്ച് പ്രവർത്തിക്കും. പ്രമുഖ ജർമ്മൻ ക്ലബ്ബുമായി മൂന്നുവർഷത്തെ കരാറിലാണ് ഗോവ ഒപ്പിട്ടിരിക്കുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് അവർ പുതിയ പ്രഖ്യാപനം അറിയിച്ചത്. പങ്കാളിത്തത്തിെൻറ പ്രാഥമിക ലക്ഷ്യം യുവതാരങ്ങളുടെ വികസനമാണെന്ന് ഇരുടീമുകളും അറിയിച്ചിട്ടുണ്ട്.
ഫുട്ബാളിനെ വളർത്താനും ആശയങ്ങൾ പരസ്പരം കൈമാറുന്നതിനും പന്തുകളിയുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കാനും ക്ലബ്ബുകൾ കൈകോർക്കുന്നതിലൂടെ സാധിക്കുമെന്നും ടീം വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. പങ്കാളിത്തത്തിെൻറ ഭാഗമായി ലെയ്പ്സിഗ് അകാദമിയിൽ നിന്നുമുള്ള പരിശീലകർ ഗോവയിൽ ഫുട്ബാൾ വർക്ഷോപ്പുകൾ നടത്തും. ഗോവ ക്ലബ്ബിെൻറ യൂത്ത് സെറ്റപ്പിൽ നിന്നും അവരുടെ പരിശീലകരെയും കളിക്കാരെയും ജർമ്മനയിലേക്ക് അയക്കുകയും ചെയ്യും.
എഫ്.സി ഗോവയുമായുള്ള പങ്കാളിത്തം പ്രമുഖ ബുണ്ടസ് ലിഗ ക്ലബ്ബിെൻറ ഏഷ്യയിലെ ആദ്യത്തെ നീക്കം കൂടിയാണ്. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ ഗോവയുടെ യുവതാരങ്ങൾ ജർമ്മനിയിലേക്ക് പറക്കും. ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുടീമുകളും കരാറിലെത്തുന്നത്. സൂപ്പർ കപ്പ് ജേതാക്കളായ ഗോവ െഎ.എസ്.എല്ലിലെ അപകടകാരികളായ ടീമുകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.