ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ബ്രസീലിയൻ ടീം ഫ്ലൂമിനൻസ് ഫൈനലിലെത്തി. തിങ്കളാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഇൗജിപ്ഷ്യൻ എതിരാളിയായ അൽഅഹ്ലിയെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ചരിത്രത്തിലാദ്യമായാണ് ഫ്ലുമിനെൻസ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ അൽഅഹ്ലി താരങ്ങളായ കഹ്റാബയും പെർസി ടൗവും ഗോളടിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ കളിയുടെ ഗതിയിലും തന്ത്രത്തിലും ഫ്ലുമിനെൻസ് ആധിപത്യം പുലർത്തി. വെറ്ററൻ താരം മാഴ്സെലോ നേടിയ പെനാൽറ്റി കിക്കിലൂടെ ഫ്ലൂമിനൻസ് സ്കോർ തുറന്നു.
70ാം മിനിറ്റിൽ ജോൺ ഏരിയാസ് ആദ്യ ഗോൾ നേടി. 90ാം മിനിറ്റിൽ ജോൺ കെന്നഡി ലീഡ് ഇരട്ടിയാക്കി. ഫൈനലിലേക്കുള്ള യോഗ്യത നേടിയതോടെ ചൊവ്വാഴ്ച നടക്കുന്ന ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയും ജപ്പാനിലെ ഉറവ റെഡ് ഡയമണ്ട്സും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഫ്ലുമിനെൻസ് ഫൈനലിൽ കാത്തിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ഫൈനൽ മത്സരം. ഒന്നിലധികം അപകടകരമായ ബ്രസീലിയൻ പന്തുകൾ തെൻറ ഗോൾ മുഖത്തു നിന്ന് അകറ്റിനിർത്തിയ അൽഅഹ്ലിയുടെ ഈജിപ്ഷ്യൻ ഗോൾകീപ്പർ അൽശനാവിയുടെ മിന്നും പ്രകടനത്തിന് തിങ്കളാഴ്ചത്തെ മത്സരം സാക്ഷിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.