ജിദ്ദ: ഡിസംബർ 12 മുതൽ 22 വരെ സൗദിയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പിനുള്ള തീയതി ഫിഫ വെളിപ്പെടുത്തി. സെപ്തംബർ ഏഴിന് ജിദ്ദയിൽ വെച്ച് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് നടക്കുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻ (ഫിഫ) അറിയിച്ചു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഏഴ് ടീമുകൾ പങ്കെടുക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് 20 മത് എഡിഷൻ നിലവിലെ സംവിധാനത്തോടെ നടക്കുന്ന അവസാന ടൂർണമെന്റ് ആയിരിക്കും. 32 ടീമുകൾ പങ്കെടുക്കുന്ന പുതിയ സംവിധാനത്തോടെ 2025 പതിപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റോഷൻ ലീഗ് ചാമ്പ്യൻമാരായ സൗദിയിലെ അൽ ഇത്തിഹാദ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ഈജിപ്തിൽ നിന്നുള്ള അൽ അഹ്‌ലി, യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി,
ഏഷ്യയിലെ ജാപ്പനീസ് ചാമ്പ്യൻ ഉറേവ റെഡ് ഡയമണ്ട്സ്, കോൺകാകാഫ് മെക്സിക്കൻ ചാമ്പ്യൻ ക്ലബ് ലിയോൺ, ഓഷ്യാനിയയിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സിറ്റി എന്നീ ടീമുകൾ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ സൗദിയിൽ മാറ്റുരക്കും. കോപ്പ ലിബർട്ടഡോർസ് വിജയിയെ നവംബർ നാലിന് മാത്രമേ നിർണയിക്കൂ എന്നതിനാൽ തെക്കേ അമേരിക്കൻ ചാമ്പ്യന്മാരായ ക്ലബ്ബ് കൂടി മത്സരത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.