സൂറിച്: വെർച്വൽ ലോകത്ത് നടന്ന ഫിഫ പുരസ്കാര ചടങ്ങിൽ തിളങ്ങിയത് ആരാധകനായ ഒരു താരമാണ്. സ്വന്തം ക്ലബിനെ ജീവനേക്കാൾ സ്നേഹിക്കുന്ന ഒരു ബ്രസീലിയൻ ആരാധകൻ. മറിവാൽഡോ ഫ്രാൻസിസ്കോ ഡ സിൽവ എന്ന ഫുട്ബാൾപ്രേമിക്ക് ജീവനാണ് സ്പോർട് ക്ലബ് ഡി റെസിഫ് എന്ന രണ്ടാം ഡിവിഷൻ ക്ലബ്.
പ്രിയപ്പെട്ട ക്ലബിെൻറ സ്റ്റേഡിയവും, മറിവാൾഡോയുടെ വീടും തമ്മിൽ 64 കി.മീ ദൂരം. കാലങ്ങളായി ഇവിടെ നടക്കുന്ന ഒരു മത്സരവും ഇദ്ദേഹം നഷ്ടപ്പെടുത്തിയിട്ടില്ല. എല്ലാം കളികളും കാണാനെത്തും. പക്ഷേ, ഇവിടേക്കുള്ള ബസ് ചാർജോ, ട്രെയ്ൻ ടിക്കറ്റ് നിരക്കോ അദ്ദേഹത്തിനറിയില്ല. കാരണം, ഇവയൊന്നും മറിവാൾഡോ ഉപയോഗിക്കാറില്ല. ഓരോ മത്സരങ്ങൾക്കായും ഇത്രയും ദൂരം താണ്ടുന്നത് കാൽനടയായി. മത്സര ദിവസങ്ങളിൽ അതിരാവിലെ പുറപ്പെടും.
11 മണിക്കൂർ കാൽനടക്കു ശേഷം സ്റ്റേഡിയത്തിൽ. കളികഴിഞ്ഞ ശേഷം തിരികെ വീട്ടിലേക്കും. 2017 മുതൽ ഇതാണ് മറിവാൾഡോയുടെ ചര്യ. നേരത്തെ ബസിലോ, ആരുടെയെങ്കിലും ബൈക്കിൽ ലിഫ്റ്റ് വാങ്ങിയോ ആയിരുന്നു യാത്ര. 2016ൽ ജോലി നഷ്ടമായതോടെ കാൽനടയായി. പിന്നെ അതൊരു പതിവായി.
ഇപ്പോൾ മറ്റൊരു വഴിയെ കുറിച്ചും ആലോചിക്കാറില്ലെന്ന് മറിവാൾഡോ പറയുന്നു. 'അമ്മയും റെസിഫെ ക്ലബുമാണ് എെൻറ ജീവിതം. അവർക്കായും നല്ല ആരോഗ്യത്തിനും മനസ്സിനുമാണ് എെൻറ പ്രാർഥനകൾ. ഓരോ മത്സര ദിവസും റെയ്ൻ കോട്ടും, തൊപ്പിയും, കുപ്പിവെള്ളവും ഏതാനും ബിസ്കറ്റുമായി വീട്ടിൽ നിന്ന് പുറപ്പെടും.
60 കി.മീ ദൂരം 11 മണിക്കൂർ കൊണ്ട് നടന്നെത്തും. മാച്ച് ടിക്കറ്റിന് കാശുണ്ടാവാറില്ല. എന്നെ അറിയുന്ന ആരെങ്കിലും ടിക്കറ്റ് സൗജന്യമായി നൽകും' -മറിവാൾഡോ പറയുന്നു. ബ്രസീലിൽ സുപരിചിതനായ ഈ ആരാധക ഭ്രാന്തിനെ ലോകത്തെ ഏറ്റവും മികച്ച ആരാധകനുള്ള പുരസ്കാരം നൽകിയാണ് ഫിഫ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.