അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി 10ാം നമ്പർ ജഴ്സി പിൻവലിക്കണമെന്ന് ആവശ്യം ഉയരുന്നു. ഡീഗോയുടെ സ്വന്തം ജഴ്സി നമ്പരായ 10 ഇനി ലോകത്ത് ഒരു കളിക്കാരനും നൽകരുതെന്ന് അഭ്യർഥിച്ച് ആദ്യം രംഗത്തെത്തിയത് ഫ്രഞ്ച് ക്ലബ് മാഴ്സെയുടെ കോച്ചായ ആന്ദ്രേ വില്ലാസ് ബോസ് ആണ്.
'അത് വളരെ ദു:ഖകരമായ വാർത്തയാണ്. അദ്ദേഹം എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. എന്നെ പരിശീലക ലോകത്തേക്ക് കൈപിടിച്ച് കയറ്റിയ വ്യക്തിയാണ് അദ്ദേഹം'- മാഴ്സെ കോച്ച് പറഞ്ഞു.
'മറഡോണ...അദ്ദേഹത്തിെൻറ വിയോഗ വാർത്ത ഉൾകൊള്ളാനാകുന്നില്ല. എല്ലാ ടൂർണമെൻറുകളിൽ നിന്നും ടീമുകളിൽ നിന്നും 10ാം നമ്പർ ജഴ്സി പിൻവലിക്കാൻ ഫിഫയോട് ഞാൻ അഭ്യർഥിക്കുന്നു. അതായിരിക്കും നമുക്ക് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം' - കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് മത്സരശേഷം അദ്ദേഹം കാര്യം അവതരിപ്പിച്ചു.
ബുധനാഴ്ചയാണ് ഇതിഹാസ താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. മറഡോണയോടുള്ള ആദരസൂചകമായി ഇറ്റാലിയൻ ക്ലബായ നാപോളിയുടെ ഹോംമൈതാനമായ സ്റ്റേഡിയോ സാൻ പോളോ പുനർനാമകരണം ചെയ്യണമെന്ന് മേയർ ലിയൂജി ഡി മജിസ്ട്രിസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.