ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) സസ്പെൻഡ് ചെയ്യുമെന്നും അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയാവകാശം എടുത്തുകളയുമെന്നുമുള്ള മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ. എ.ഐ.എഫ്.എഫിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തി പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് മൂന്നാം കക്ഷിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടി ഫിഫ രംഗത്തെത്തിയിരിക്കുന്നത്.
കോടതി നിയോഗിച്ച കാര്യനിർവഹണ സമിതിക്കാണ് ഇപ്പോൾ ഫെഡറേഷൻ ഭരണച്ചുമതല. ആഗസ്റ്റ് അവസാനത്തോടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം. കോടതി ഉത്തരവിന്റെ ഔദ്യോഗിക പകർപ്പ് ഒമ്പതിന് വൈകീട്ട് അഞ്ചിനു മുമ്പ് നൽകണമെന്ന് എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഇൻചാർജ് സുനന്ദോ ധറിന് അയച്ച കത്തിൽ ഫിഫ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.