ലണ്ടന്‍: എഫ്.എ കപ്പിൽ ബ്രിസ്റ്റോൾ സിറ്റിയെ 3-0ത്തിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. സിറ്റിക്കായി ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടിയപ്പോൾ കെവിൻ ഡിബ്രൂയിന്റെ വകയായിരുന്നു മൂന്നാം ഗോൾ. ഏഴാം മിനിറ്റിൽ റിയാദ് മെഹ്റസ് നൽകിയ ക്രോസ് ക്ലോസ് റേഞ്ചിൽനിന്ന് നെറ്റിന്റെ മുകൾ ഭാഗത്തേക്ക് അടിച്ചുകയറ്റിയാണ് ഫോഡൻ ഗോൾവേട്ടക്ക് തുടക്കമിട്ടത്. 74ാം മിനിറ്റിൽ അർജന്റീനക്കാരൻ ജൂലിയൻ അൽവാരസ് ആണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 81ാം മിനിറ്റിൽ ലോങ് റേഞ്ചിൽനിന്ന് ഡിബ്രൂയിൻ പട്ടിക തികച്ചു.
മറ്റൊരു മത്സരത്തിൽ 2021ലെ ജേതാക്കളായ ലെസസ്റ്റർ സിറ്റി ബ്ലാക്ക്ബേൺ റോവേഴ്സിനോട് 2-1ന് തോറ്റു. 33ാം മിനിറ്റിൽ ടൈറിസ് ഡോളന്റെയും 52ാം മിനിറ്റിൽ സമ്മി സ്മോഡിക്സിന്റെയും ഗോളുകളിൽ മുന്നിലെത്തിയ റോവേഴ്സിനെതിരെ 67ാം മിനിറ്റിൽ കെലേച്ചി ഇഹിനാച്ചോ ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. 64 ശതമാനം പന്ത് കൈവശം വെച്ചിട്ടും ലെസസ്റ്ററിന് തോൽക്കാനായിരുന്നു വിധി.
മറ്റു മത്സരങ്ങളിൽ ബ്രൈറ്റൺ എതിരില്ലാത്ത ഒരു ഗോളിന് സ്റ്റോക് സിറ്റിയെ തോൽപിച്ചപ്പോൾ ഫുൾഹാം 2-0ത്തിന് ലീഡ്സ് യുനൈറ്റഡിനെ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.