യൂറോപ്പിൽ ഫുട്ബാൾ ലീഗ് സീസണിന് സമാപനം: വൻപോരിന് ടീമുകളായി

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിലെ 2021-22 ഫുട്ബാൾ ലീഗ് സീസണിന് ഞായറാഴ്ച രാത്രിയോടെ അവസാന വിസിലൂതിയിരിക്കുന്നു. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, കോൺഫറൻസ് ലീഗ് ടിക്കറ്റ് ആർക്കൊക്കെയെന്ന് വ്യക്തമായി.

ഇറ്റാലിയൻ സീരി എയിൽനിന്ന് പതിറ്റാണ്ടിനു ശേഷമാണ് എ.സി മിലാൻ ചാമ്പ്യൻസ് ലീഗിനെത്തുന്നത്. ആറ് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇക്കുറി യൂറോപ ലീഗ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ഓരോ ലീഗിലെയും സ്ഥാനങ്ങൾക്കനുസരിച്ചാണ് യഥാക്രമം ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, കോൺഫറൻസ് ലീഗ് ബെർത്ത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: 

ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം

യൂറോപ ലീഗ്: ആഴ്സനൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്

കോൺഫറൻസ് ലീഗ്: വെസ്റ്റ് ഹാം യുനൈറ്റഡ്

ഇറ്റാലിയൻ സീരി എ

ചാമ്പ്യൻസ് ലീഗ്: എ.സി മിലാൻ, ഇന്റർമിലാൻ, നാപോളി, യുവന്റസ്

യൂറോപ ലീഗ്: ലാസിയോ, റോമ

കോൺഫറൻസ് ലീഗ്: ഫിയോറന്റിന

സ്പാനിഷ് ലാലിഗ

ചാമ്പ്യൻസ് ലീഗ്: റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, സെവിയ്യ

യൂറോപ ലീഗ്: റയൽ ബെറ്റിസ്, റയൽസ് സോസീഡാഡ്

കോൺഫറൻസ് ലീഗ്: വിയ്യാ റയൽ

ജർമൻ ബുണ്ടസ് ലിഗ

ചാമ്പ്യൻസ് ലീഗ്: ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട്, ബയർ ലെവെർകുസൻ, ലൈപ്സിഷ്

യൂറോപ ലീഗ്: യൂനിയൻ ബെർലിൻ, ഫ്രെയ്ബർഗ്

കോൺഫറൻസ് ലീഗ്: എഫ്.സി കോളിൻ

ഫ്രഞ്ച് ലീഗ് 1

ചാമ്പ്യൻസ് ലീഗ്: പി.എസ്.ജി, മാഴ്സലെ

ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ: മൊണാകോ

യൂറോപ ലീഗ്: റെന്നിസ്

കോൺഫറൻസ് ലീഗ് ക്വാളിഫിക്കേഷൻ: നീസ്

Tags:    
News Summary - Football league season ends in Europe: Teams selected for big battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.