‘പെലെക്ക് മുമ്പ് ഫുട്ബാൾ എന്നത് ഒരു കായിക വിനോദം മാത്രമായിരുന്നു’; ഹൃദ്യമായ കുറിപ്പുമായി നെയ്മർ

അന്തരിച്ച ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെക്ക് അനുശോചനവുമായി നെയ്മർ. ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം ഹൃദ്യമായ അനുശോചന കുറിപ്പ് പങ്കുവെച്ചത്. പെലെക്ക് മുമ്പ് ഫുട്ബാൾ എന്നത് ഒരു കായിക വിനോദം മാത്രമായിരുന്നുവെന്നും പെലെ അതിനെ മാറ്റിമറിച്ച് ഒരു കലയും വിനോദവുമാക്കിയെന്നും അദ്ദേഹം കുറിച്ചു.

‘‘പെലെക്ക് മുമ്പ് 10 എന്നത് ഒരു അക്കം മാത്രമായിരുന്നു എന്ന വാചകം ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. എന്നാൽ, മനോഹരമായ ഈ വാചകം അപൂർണമാണ്. പെലെക്ക് മുമ്പ് ഫുട്ബാൾ എന്നത് ഒരു കായിക വിനോദം മാത്രമായിരുന്നുവെന്ന് ഞാൻ പറയും. പെലെ അതിനെ മാറ്റിമറിച്ചു. അദ്ദേഹം ഫുട്ബാളിനെ ഒരു കലയാക്കി, വിനോദമാക്കി. പാവപ്പെട്ടവർക്കും കറുത്തവർക്കും അദ്ദേഹം ശബ്ദം നൽകി. പ്രത്യേകിച്ച്, ബ്രസീലിന് അദ്ദേഹം പ്രചാരം നൽകി. ഫുട്ബാളിന്റെയും ബ്രസീലിന്റെയും പദവി ഉയർത്തിയതിന് രാജാവിന് നന്ദി! അദ്ദേഹം പോയി, പക്ഷേ അദ്ദേഹത്തിന്റെ മാന്ത്രികത അവശേഷിക്കുന്നു. പെലെ എന്നെന്നും’’, എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

Tags:    
News Summary - 'Football was just a sport before Pele'; Neymar with a heartfelt note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.