മ്യൂണിക്: 1970 മെക്സികോ ലോകകപ്പ്. ഗെർഡ് മുള്ളർ എന്ന ഫുട്ബാൾ മാന്ത്രികെൻറ കാലുകളെ ഡിഫൻഡർമാരും ഗോളിമാരും നമിച്ച കാലം. വെസ്റ്റ് ജർമനിയുടെ ഗോളടിയന്ത്രം തെൻറ മാന്ത്രികത ഫുട്ബാൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ലോകകപ്പ് കൂടിയായിരുന്നു അത്. എതിരാളികളുടെ വല പത്തു തവണ കുലുക്കിയാണ് ഗെർഡ് മുള്ളർ അന്ന് ശ്രദ്ധനേടിയത്.
ഫ്രഞ്ചുകാരൻ ജസ്റ്റ് ഫോണ്ടെയിനിനും ഹംഗറിയുടെ സാേൻറാർ കോക്സിസിനും ശേഷം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ഗെർഡ് മുള്ളർ മാറുകയും ചെയ്തു. ആ ലോകകപ്പിൽ ഇറ്റലിയോട് സെമി തോറ്റ് മടങ്ങിയെങ്കിലും സ്വന്തം കാണികൾക്കു മുന്നിൽ 1974 ൽ ലോക കിരീടം നെഞ്ചിലേറ്റി ചരിത്ര പുരുഷനായി മാറിയ താരം കൂടിയാണ് ഗെർഡ് മുള്ളർ. അന്ന് ഫൈനലിൽ നെതർലാൻഡ്സിനെതിരെ വിജയഗോൾ നേടിയതും മുള്ളർ തന്നെ.
തൊട്ടു മുന്നെ 1972 യൂറോ കപ്പിലെ ടോപ് സ്കോററായി വരാനിരിക്കുന്ന ലോകകപ്പിൽ എതിരാളികൾക്ക് താരം മുന്നറിയിപ്പും നൽകിയിരുന്നു. അന്ന് ഫൈനലിൽ രണ്ടു ഗോളുമായി താരത്തിെൻറ മികവിലാണ് സോവിയറ്റ് യൂനിയനെ 3-0നു കീഴടക്കി ജർമനി 1972 യൂറോ ചാമ്പ്യന്മാരായത്. ജർമനിയുടെയും ബയൺ മ്യൂണിക്കിെൻറയും ഇതിഹാസ താരമായാണ് മുള്ളർ ചരിത്രത്തിൽ അറിയപ്പെടുക.
ബയേണിനായി 607 മത്സരങ്ങളിൽ 566 ഗോളുകൾ നേടിയിട്ടുണ്ട്. ബുണ്ടസ്ലീഗയിൽ 365 ഗോൾ നേടിയിട്ടുള്ള മുള്ളറുടെ റെക്കോഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. ബുണ്ടസ്ലിഗ സീസണിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരത്തിനുള്ള പുരസ്കാരം ഏഴു തവണ അദ്ദേഹത്തെ തേടിയെത്തി. ലോകകപ്പ് ടോപ് സ്കോററുടെ പട്ടികയിൽ 14 ഗോളുമായി മൂന്നാം സ്ഥാനത്തുണ്ട്.
1982ൽ കരിയർ അവസാനിപ്പിച്ചതിനു ശേഷം അമിത മദ്യപാനം മുള്ളറുടെ ആരോഗ്യനില താളം തെറ്റിച്ചിരുന്നു. പിന്നീട് തിരിച്ചുവന്ന മുള്ളർ 2015 ബയേൺ മ്യൂണിക്കിെൻറ രണ്ടാം ഡിവിഷൻ ടീമിെൻറ പരിശീലകനായിരിക്കെയാണ് അൽഷിമേഴ്സ് രോഗം സ്ഥിരീകരിക്കുന്നത്. 50 കാരിയായ ഉഷിയാണു ഭാര്യ. ഏകമകൾ: നിക്കോളെ.
ജനനം: 1945
പൊസിഷൻ: സ്ട്രൈക്കർ
ടീം- മത്സരം- ഗോൾ
നോർഡിൻജൻ (1962-64) 31 -51
ബയേൺ മ്യൂണിക് (1964-79)
607-556
ഫോർട് ലോർഡർഡെയ്ൽ
(1979-81) 80-40
വെസ്റ്റ് ജർമനി(1966-74) 62-68
ട്രോഫികൾ: ബുണ്ടസ് ലീഗ 4,
ജർമൻ കപ്പ് 4, യൂറോപ്യൻ കപ്പ്: 3,
യൂറോ കപ്പ്: 1, ലോകകപ്പ് 1.
711 ഗോൾ: 780 മത്സരങ്ങളിൽ രാജ്യത്തിനും ക്ലബിനുമായി 711 ഗോൾ.
14 ലോകകപ്പ് ഗോൾ: 13 ലോകകപ്പ് മത്സരങ്ങൾ കളിച്ച മുള്ളർ 14 ഗോൾ നേടി. ജർമനിയുടെ തന്നെ മിറോസ്ലാവ് ക്ലോസെ (16), ബ്രസീലിെൻറ റൊണാൾഡോ(15) എന്നിവർക്കു പിന്നാലെ മൂന്നാമൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.