മാഞ്ചസ്റ്റര്‍ സിറ്റി താരവും ഫ്രഞ്ച് ദേശീയ ടീമംഗവുമായ ബെഞ്ചമിന്‍ മെന്‍ഡി ബലാത്സംഗ കേസില്‍ പൊലീസ് പിടിയില്‍. 16 വയസു തികഞ്ഞ മൂന്ന് പേരുടെ പരാതിയിലാണ് മെന്‍ഡിക്കെതിരെ കുറ്റം ചുമത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പൊലീസ് പിടിയിലായ മെന്‍ഡിയെ സസ്‌പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമാക്കി. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കുടുതല്‍ പ്രതികരിക്കാനാവില്ലെന്നും മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 2020നും ഓഗസ്റ്റ് 2021നും ഇടയില്‍ ലൈംഗിക അതിക്രമവും ബലാത്സംഗവും നടത്തിയെന്നാണ് 27 കാരനായ താരത്തിനെതിരെ മൂന്ന് പെൺകുട്ടികൾ പരാതി നൽകിയത്.
2017ലാണ് മൊണാക്കോയില്‍ നിന്ന് ലെഫ്റ്റ് ബാക്കായ മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത്. ഒരു പ്രതിരോധനിര താരത്തിനുള്ള റെക്കോര്‍ഡ് പ്രതിഫല തുകയോടെയായിരുന്നു മെന്‍ഡിയുടെ സിറ്റിയിലേക്കുള്ള വരവ്.
ഏഴ് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം തുടരുന്ന മെന്‍ഡി ടീമിന്‍റെ മൂന്ന് പ്രിമീയര്‍ ലീഗ് കിരീട നേട്ടങ്ങളുടേയും ഭാഗമായിരുന്നു. രണ്ട് വര്‍ഷത്തെ കരാര്‍ കൂടിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി മെന്‍ഡിക്കുള്ളത്. 2018ല്‍ ലോക കിരീടം നേടിയ ഫ്രഞ്ച് ടീമിലെയും അംഗമാണ് മെന്‍ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.