ജിദ്ദ: തീർഥാടന പുണ്യത്തിന്റെ നിറവിൽ ലോക ഫുട്ബാൾ താരങ്ങളിലൊരാളായ കരിം ബെൻസെമ. സൗദി അറേബ്യയിലെ അൽ ഇത്തിഹാദ് ക്ലബ്ബിൽ ചേർന്ന ഈ ഫ്രഞ്ച് താരം മക്കയിലെത്തി ഉംറ നിർവഹിച്ചു. സൗദിയിൽ നടക്കുന്ന കിങ് സൽമാൻ ക്ലബ് കപ്പ് മത്സരത്തിൽനിന്ന് പുറത്തായ ശേഷമാണ് കരിം ബെൻസെമ മക്കയിലെത്തിയത്.
ഉംറയുടെ കർമങ്ങൾ നിർവഹിക്കുന്നതിനിടെ കഅബയുടെ അരികെ നിൽക്കുന്ന വീഡിയോ ക്ലിപ്പ് അദ്ദേഹം ‘എക്സ്’ അകൗണ്ടിൽ പോസ്റ്റ് ചെയ്തു. ‘ഏക സത്യം. സ്തുതി ദൈവത്തിന്’ എന്ന് അതിൽ അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കിങ് സൽമാൻ കപ്പ് ടൂർണമെൻറിന്റെ എട്ടാം റൗണ്ടിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എതിരാളിയായ അൽഹിലാൽ ക്ലബിനോട് ബെൻസെമയുടെ ടീം ഇത്തിഹാദ് പരാജയപ്പെട്ടത്.
ഈ വർഷം ജൂണിലാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ നിന്ന് ബെൻസെമ 2026 വരെ നീളുന്ന കരാറുമായി അൽഇത്തിഹാദ് ക്ലബിൽ ചേർന്നത്. ഇത്തിഹാദിന് കീഴിൽ ഇതുവരെ നാല് മത്സരങ്ങളിൽ ബെൻസെമ കളിച്ചു. ഇതിൽ മൂന്ന് ഗോളുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.