കൊച്ചി: സൂപ്പര്‍ ലീഗ് കേരളയിൽ ജയമുറപ്പിക്കാൻ തയാറെടുപ്പുകളുമായി ടീം ഫോഴ്സ കൊച്ചി. ഏറെ പ്രതീക്ഷയോടെയാണ് സെപ്റ്റംബർ ഏഴിന് നടക്കുന്ന ആദ്യ കളിയിൽ ടീം മാറ്റുരക്കുകയെന്ന് ടീം ഉടമകളായ പൃഥ്വിരാജ്, സുപ്രിയ മേനോൻ സഹഉടമ ഷമീം ബക്കര്‍, സഹ ഉടമകളായ നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷൈജല്‍ മുഹമ്മദ്, സി.ഇ.ഒ അംബരീഷ് സമ്പത്ത്, ഹെഡ് കോച്ച് മാരിയോ ലെമോസ്, അസി. കോച്ച് ജോപോള്‍ അഞ്ചേരി തുടങ്ങിയവർ കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ടീം ജഴ്സി മുന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്. ശ്രീജേഷ് പുറത്തിറക്കി.
ആറ് വിദേശ താരങ്ങള്‍ അടങ്ങുന്ന ടീമില്‍ ചെന്നൈയില്‍ എഫ്.സിക്കൊപ്പം 2015ലും 2018ലും ഐ.എസ്.എല്‍ ചാമ്പ്യനായ ബ്രസീല്‍ മധ്യനിരക്കാരന് റാഫേല്‍ അഗസ്റ്റോയും ടുനീഷ്യന്‍ ദേശീയ താരമായ സയ്യിദ് മുഹമ്മദ് നിഥാല്‍, ഡിസിരി ഒമ്രാന്, ഐവറി താരം മോക്കി ജീന്‍ ബാപ്പിസ്റ്റെ, സൗത്ത് ആഫ്രിക്കന്‍ താരം സിയാന്‍ഡ നിഗുമ്പൊ, കൊളംബിയന്‍ താരം റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചല്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ മുന്‍ ഗോള്‍കീപ്പറും ഐ.എസ്.എല്‍ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് ഫോഴ്സയുടെ ക്യാപ്റ്റനും ഗോൾ കീപ്പറും. സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട്, അര്ജുന് ജയരാജ്, ഹജ്മല്‍ സക്കീര്‍, ഐ ലീഗ്, കേരള പ്രീമിയര്‍ താരങ്ങള്‍ തുടങ്ങിയ നിരവധി പ്രതിഭാധരരായിട്ടുള്ള താരങ്ങള്‍ ഫോഴ്സ കൊച്ചിക്കായി ബൂട്ട് കെട്ടുന്നു.
സെപ്റ്റംബര്‍ ഏഴിനാണ് ഫോഴ്സയൂടെ ആദ്യ മത്സരം. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഫോഴ്സയുടെ എതിരാളികള്‍ മലപ്പുറം എഫ്.സിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.