റോം: ഫുട്ബാൾ അക്കാദമികളിലൂടെ വളർന്ന് പ്രഫഷനൽ ഫുട്ബാളിൽ ഉയരങ്ങൾ കീഴടക്കിയവരാണ് യൂറോപ്യൻ ഫുട്ബാളിലെ മിന്നും താരങ്ങളിലേറെയും. എന്നാൽ, അതിനൊട്ടും ഭാഗ്യം ലഭിക്കാതെ പോയിട്ടും കഠിന പ്രയത്നത്തിലൂടെ എല്ലാം സ്വന്തമാക്കുകയും അവസാനം യൂറോപിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനൊപ്പം ചേർന്ന് ഗ്ലാമർ പോരാട്ട വേദിയായ ചാമ്പ്യൻസ് ലീഗിൽ ബൂട്ടുകെട്ടാൻ തയാറെടുക്കുകയും ചെയ്യുന്ന കഥയാണ് ജൂനിയർ മെസിയാസ് എന്ന 29 കാരന്‍റെത്.
പ്രഫഷനൽ ഫുട്ബാളറാകാൻ ഏറെ വൈകി ഭാഗ്യമെത്തുംമുമ്പ് ഫ്രിഡ്ജ് ഡെലിവറി ബോയ് ആയിരുന്നു ജൂനിയർ മെസിയാസ്. കളിമികവ് ലോകമറിഞ്ഞ് പതിയെ സീരി എ ടീമായ ക്രോട്ടോണിലെത്തിയ താരം കഴിഞ്ഞ സീസൺ അവസാനത്തിൽ ടീം തരംതാഴ്ത്തപ്പെട്ടതോടെ വായ്പാടിസ്ഥാനത്തിൽ എ.സി മിലാനിലെത്തി. അതോടെയാണ് ചാമ്പ്യൻസ് ലീഗ് എന്ന സ്വപ്ന അങ്കത്തിൽ ബൂട്ടുകെട്ടിയിറങ്ങാൻ വഴി തെളിഞ്ഞത്. കൈമാറ്റം ഔദ്യോഗികമായി ക്ലബ് പ്രഖ്യാപിച്ചിട്ടിെല്ലങ്കിലും സീരി എ വെബ്സൈറ്റിൽ മാറ്റം വന്നതോടെ ഉറപ്പായിട്ടുണ്ട്.
2011ൽ ഇറ്റലിയിലെത്തിയ താരം വളരെ പതിയെ ആണ് അറിയപ്പെട്ടു തുടങ്ങിയത്. മൈതാനം നിറയുന്ന മനോഹര പ്രകടനവുമായി 2019 ജനുവരിയിൽ ക്രോട്ടോണിലെത്തി. ആ സീസണിൽ ടീമിനെ സീരി എയിലെത്തിച്ചെങ്കിലും കഴിഞ്ഞ സീസൺ അവസാനത്തോടെ പിന്നെയും തരംതാഴ്ത്തപ്പെട്ടു.
അതിനിടെയാണ് െമസിയാസിന് എ.സി മിലാനിൽനിന്ന് വിളിയെത്തുന്നത്. സാൻ സിറോയിൽ എത്തുന്നതോടെ പുതിയ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ബൂട്ടുകെട്ടാൻ അവസരമൊരുങ്ങും. ലിവർപൂൾ ഉൾപെടെ വമ്പന്മാരടങ്ങിയതാണ് മിലാൻ ക്ലബിന്‍റെ ഗ്രൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.