കേരള പൊലീസിന്‍റെ സുവർണ തലമുറ താരം സി.എ ലിസ്​റ്റൻ അന്തരിച്ചു

തൃശൂർ: കേരള പൊലീസ്​ ഫുട്​ബാൾ ടീമിന്‍റെ സുവർണ കാലത്തെ താരങ്ങളിലൊരാളായ സി.എ ലിസ്റ്റൻ (54) അന്തരിച്ചു. കേരള പൊലീസിൽ അസിസ്റ്റന്‍റ്​ കമാൻഡറായിരുന്ന ലിസ്റ്റൻ ഹൃദയാഘാതത്തെ തുടർന്ന്​ വെള്ളിയാഴ്ച രാത്രിയാണ്​ മരണമടഞ്ഞത്​.

കേരള പൊലീസ്​ ​കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ ​േജതാക്കളായപ്പോൾ വിജയ ഗോൾ നേടിയത്​ ലിസ്റ്റനായിരുന്നു. തൃശൂർ ജില്ലാ ജൂനിയർ ടീമിനായി കളിതുടങ്ങിയ ലിസ്റ്റന്‍റെ ബൂട്ടുകൾ ജൂനിയർ ഇന്ത്യൻ ടീമിനായും ചലിച്ചു. 1988ൽ സന്തോഷ്​ ട്രോഫി ഫൈനലിലെത്തിയ കേരള സംഘത്തിനായി ടൂർണമെന്‍റിലുടനീളം ഉജ്ജ്വല പ്രകടനമാണ്​ ലിസ്റ്റൻ നടത്തിയത്​.

1988ലാണ്​ ചെറുപ്രായം മുതൽ പരിചയമുള്ള ഐ.എം വിജയനൊപ്പം ലിസ്റ്റൻ കേരള പൊലീസ്​ ടീമിലെത്തിയത്​. വി.പി സത്യൻ, യു.ഷറഫലി, കെ.ടി ചാക്കോ, തോബിയാസ്​, പാപ്പച്ചൻ അടക്കമുള്ള കേരളത്തിന്‍റെ ഇതിഹാസ താരങ്ങൾക്കൊപ്പം ലിസ്റ്റൻ കേരള പൊലീസിനായി അഭിമാന നേട്ടങ്ങൾ സ്വന്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.