ചിത്രം: twitter.com/EURO2024

അത്യുജ്വല തിരിച്ചുവരവ്​; ബെൽജിയത്തെ കീഴടക്കി ഫ്രാൻസ്​ നേഷൻസ്​ ലീഗ്​ ഫൈനലിൽ

ടൂറിൻ (ഇറ്റലി): അത്യുജ്വല തിരിച്ചുവരവിലൂടെ ലോക ഒന്നാം റാങ്കുകാരായ ബെൽജിയത്തെ 3-2ന്​ കീഴടക്കി ലോക ചാമ്പ്യൻമാരായ ഫ്രാൻസ്​ യുവേഫ നേഷൻസ്​ കപ്പ്​ ഫൈനലിലെത്തി. യൂറോ ജേതാക്കളായ ഇറ്റലി​യുടെ അപരാജിത കുതിപ്പിന്​ തടയിട്ട സ്​​പെയിനാണ്​ കലാശക്കളിയിൽ ​ഫ്രാൻസിന്‍റെ എതിരാളി.

കരിം ബെൻസേമ, കിലിയന്‍ എംബാപെ, തിയോ ഹെര്‍ണാണ്ടസ് എന്നിവരാണ് ഫ്രാന്‍സിന്‍റെ സ്കോറര്‍മാർ. ബെൽജിയത്തിനായി യാനിക് കരാസ്കോയും റൊമേലു ലൂക്കാക്കുവുമാണ്​ ലക്ഷ്യം കണ്ടത്​.

ഇറ്റാലിയൻ നഗരമായ ടൂറിനിൽ നടന്ന സെമിഫൈനലിന്‍റെ ആദ്യപകുതിയിൽ ബെൽജിയം 2-0ത്തിന്​ മുന്നിലായിരുന്നു. 37-ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്‍റെ ആദ്യ ഗോള്‍. കെവിന്‍ ഡി ബ്രൂയിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു കരാസ്കോ വലകുലുക്കിയത്​. പന്തുമായി കയറിയ ശേഷം താരം തൊടുത്ത ഷോട്ട് ഫ്രഞ്ച് താരത്തിന്‍റെ കാലില്‍ തട്ടി ദിശമാറി വലയില്‍ പതിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ ബെൽജിയം മൂന്ന്​ മിനിറ്റിന്​ ശേഷം വീണ്ടും ഗോൾവല ഭേദിച്ചു. ഡിബ്രൂയിൻ-ലുക്കാക്കു സഖ്യത്തിലൂടെയായിരുന്നു ഗോൾ.

രണ്ടാം പകുതി തുടങ്ങിയതോടെ ഫ്രാൻസ്​ സടകുടഞ്ഞെണീറ്റു. 62ാം മിനിറ്റില്‍ മിന്നും ഫോമിലുള്ള ബെൻസേമ ഫ്രാൻസിന്‍റെ അക്കൗണ്ട്​ തുറന്നു. എംബാപെ ആയിരുന്നു പാസ്​. പെനാൽറ്റിയിലൂടെയായിരുന്നു ​ഫ്രാൻസിന്‍റെ രണ്ടാം ഗോൾ. 69ാം മിനിറ്റിൽ അ​േന്‍റായിന്‍ ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് എംബാപ്പെ പിഴവുകളില്ലാതെ ലക്ഷ്യത്തിലെത്തിച്ചു.


തുല്യതയിലായതോടെ വിജയ ഗോളിനായുള്ള പരിശ്രമത്തിലായിരുന്നു ടീമുകൾ. ഒടുവില്‍ 90ാം മിനിറ്റിൽ തിയോ ഹെര്‍ണാണ്ടസ് ഫ്രഞ്ച്​ പടയുടെ രക്ഷകനായി.

കഴിഞ്ഞ ദിവസം ഇറ്റലിയെ 2-1ന്​ കീഴടക്കിയാണ്​ സ്​പെയിൻ ഫൈനലിലെത്തിയത്​. ഒക്​ടോബർ 11ന്​ രാത്രി 12.30ന്​ മിലാനി​െല സാൻസീറോ സ്​റ്റേഡിയത്തിലാണ്​ ഫൈനൽ. ഞായറാഴ്ച വൈകീട്ട്​ ആറരക്ക്​ നടക്കുന്ന ലൂസേഴ്​സ്​ ഫൈനലിൽ ഇറ്റലിയും ബെൽജിയവും ഏറ്റുമുട്ടും. 

Tags:    
News Summary - France reached UEFA Nations League final after a thrilling 3-2 win over Belgium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.