പാരിസ്: യൂറോ കപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ ഗോൾവഴങ്ങിയതിന് കളിക്കളത്തിൽ വെച്ച് ഫ്രാൻസ് താരങ്ങളായ പോൾ പോഗ്ബയും അഡ്രിയൻ റാബിയറ്റും തമ്മിൽ ഒന്ന് ഉരസിയിരുന്നു. അതേ സമയം തന്നെ ഗാലറിയിലെ വി.ഐ.പി സ്റ്റാൻഡിൽ ഇരുവരുടെയും അമ്മമാർ തമ്മിൽ വാഗ്വാദത്തിൽ ഏർപെട്ടതായാണ് റിപ്പോർട്ടുകൾ.
ഒരു വേള 3-1ന് മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ അവസാന നിമിഷം രണ്ട് ഗോൾ വഴങ്ങി ഒടുക്കം പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ലോക ജേതാക്കളായ ഫ്രാൻസ് പുറത്തായത്. എതിരാളികൾക്ക് മൂന്നാമത്തെ ഗോളിനുള്ള അവസരം വെച്ചുനൽകിയെന്ന് ആരോപിച്ച് റാബിയറ്റ് പോഗ്ബയെ കുറ്റപ്പെടുത്തിയിരുന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെയായിരുന്നു ഫ്രാൻസിനായി പെനാൽറ്റി നഷ്ടപ്പെടുത്തിയത്.
റാബിയറ്റിെൻറ മാതാവ് പോഗ്ബയുടെ മാതാവിനോട് ഏറ്റുമുട്ടിയെന്ന് മാത്രമല്ല എംബാപ്പെയുടെ കുടുംബത്തെയും വെറുതെവിട്ടില്ലെന്നാണ് ആർ.എം.സി സ്പോർട്സ് റിപ്പോർട്ട് ചെയ്തത്. പോഗ്ബയുടെയും എംബാപ്പെയുടെയും കുടുംബാംഗങ്ങളോട് വെറോണിക്ക മോശം പരാമർശം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അഹങ്കാരം കുറക്കാൻ മകനെ പഠിപ്പിക്കണമെന്നായിരുന്നു എംബപ്പെയുടെ പിതാവിനെ പ്രകോപിക്കാനായി വെറോണിക്ക പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.