ബെയ്‍ൽ ലോസ് ആഞ്ജലസിൽ

ലോ​സ് ആ​ഞ്ജ​ല​സ്: വെ​ൽ​ഷി​ന്റെ ലോ​കോ​ത്ത​ര സ്ട്രൈ​ക്ക​ർ ഗാ​രെ​ത് ബെ​യ്‍ൽ അ​മേ​രി​ക്ക‍യി​ലെ ഒ​ന്നാം നി​ര ടീ​മാ​യ ലോ​സ് ആ​ഞ്ജ​ല​സ് എ​ഫ്.​സി​ക്ക് വേ​ണ്ടി ക​ളി​ക്കും. ദീ​ർ​ഘ​കാ​ലം സ്പാ​നി​ഷ് ലാ ​ലീ​ഗ​യി​ലും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലും പ​ന്ത് ത​ട്ടി​യ ശേ​ഷ​മാ​ണ് 32കാ​ര​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ലെ​ത്തു​ന്ന​ത്.

റ​യ​ൽ മ​ഡ്രി​ഡ് വി​ട്ട ബെ​യ്‍ൽ ലോ​സ് ആ​ഞ്ജ​ല​സ് എ​ഫ്.​സി​യു​മാ​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തെ ക​രാ​റാ​ണ്. ക​ഴി​ഞ്ഞ ഒ​മ്പ​ത് കൊ​ല്ല​ത്തി​നി​ടെ കൂ​ടു​ത​ൽ കാ​ല​വും റ​യ​ലി​ലാ​യി​രു​ന്നു ബെ​യ്‍ൽ.

ടീ​മി​നാ​യി 258 മ​ത്സ​ര​ങ്ങ​ളി​ൽ 106 ഗോ​ൾ നേ​ടി. അ​ഞ്ച് ചാ​മ്പ്യ​ൻ​സ് ലീ​ഗ്, മൂ​ന്ന് ലാ ​ലീ​ഗ കി​രീ​ട​ങ്ങ​ളും ഈ ​സ​മ​യ​ത്ത് ല​ഭി​ച്ചു. ഇ​ട​ക്ക് 2020-21ൽ ​ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ടോ​ട്ട​ൻ​ഹാ​മി​ലാ​യി​രു​ന്നു. പ​രി​ക്ക് കാ​ര​ണം ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് റ​യ​ലി​ന് വേ​ണ്ടി ഇ​റ​ങ്ങി​യ​ത്.

Tags:    
News Summary - Gareth Bale Confirms To Los Angeles FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.