ലിയൂബ്ലിയന: പോർചുഗലിനെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി ജർമനി അണ്ടർ 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി. 49ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് ലൂകാസ് എൻമേച്ചയാണ് ജർമനിയുടെ വിജയഗോൾ നേടിയത്. റിഡിൽ ബകു നൽകിയ ത്രൂപാസാണ് താരം വലയിലാക്കിയത്. ടൂർണമെന്‍റിലെ താരത്തിന്‍റെ നാലാം ഗോളാണിത്.
ജർമനിയുടെ മൂന്നാം അണ്ടർ 21 യൂറോപ്യൻ കിരീടമാണിത്.
കഴിഞ്ഞ മൂന്ന് തവണ ഫൈനലിലെത്തിയ ജർമനിയുടെ രണ്ടാം കിരീടമാണിത്. 2009ൽ ഇംഗ്ലണ്ടിനെ 4-0ത്തിന് തകർത്തായിരുന്നു ആദ്യ കിരീടധാരണം. 2017ൽ സ്പെയിനിനെ 1-0ത്തിന് തകർത്ത് രണ്ടാമതും കപ്പുയർത്തി. 2019ൽ സ്പെയിനിനോട് 2-1ന് തോറ്റു. പോർചുഗൽ ഇതുവരെ ടൂർണമെന്‍റിൽ ജേതാക്കളായിട്ടില്ല.
ജർമനിയിൽ ജനിച്ച ലൂകാസ് എൻമേച്ച സിറ്റിക്കായി വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ശേഷം വായ്പ അടിസ്ഥാനത്തിൽ ബെൽജിയൻ ക്ലബായ ആൻഡർലെക്ടിലേക്ക് മാറുകയായിരുന്നു.
മുൻ സിറ്റി താരം വിൻസെന്‍റ കെമ്പാനിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ടീമിനായി 31 ലീഗ് മത്സരങ്ങൾ കളിച്ച താരം 14 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.