ഇൻഫന്റിനോ വീണ്ടും ഫിഫ പ്രസിഡന്റ്

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫയുടെ പ്രസിഡന്റായി ജിയാന്നി ഇൻഫന്റിനോ തുടരും. അടുത്ത നാല് വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഐകകണ്ഠ്യേനെയാണ് ഇൻഫന്റിനോ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി.

ഇൻഫന്റിനോ മാത്രമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നതെന്ന് ഫിഫ അറിയിച്ചു. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ അടുത്ത മാർച്ച് 16ന് റുവാണ്ടയിലെ കിഗാലിയിൽ ഫിഫ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. സ്വിറ്റ്സർലൻഡിലെ അഭിഭാഷകനായ ഇൻഫന്റിനോ 2016ൽ നാല് പേരെ തോൽപിച്ചാണ് ആദ്യമായി ഫിഫ പ്രസിഡന്റായത്. 2019ൽ എതിരാളികളില്ലാതെ വീണ്ടും ലോകഫുട്ബാളിലെ അധിപനായി. 2026 ലോകകപ്പ് വരെയാണ് കാലാവധി.

Tags:    
News Summary - Gianni Infantino sets to get third term as FIFA president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.