കൊൽക്കത്ത: രണ്ടു തോൽവികളുമായി പ്രതിരോധത്തിലേക്കു വലിഞ്ഞ ഗോകുലം കേരള ഐ ലീഗ് ഫുട്ബാളിൽ ഇന്ന് മണിപ്പൂർ ടീമായ നെറോക എഫ്.സിക്കെതിരെ. തിങ്കളാഴ്ച രാത്രി ഏഴിനാണ് കളി. മൂന്നു കളികളിൽനിന്നു മൂന്നു പോയൻറ് നേടിയ ഗോകുലം ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഐസോൾ എഫ്.സിയോടും (2-0) ആദ്യ കളിയിൽ ചെന്നൈ സിറ്റിയോടും (2-1) തോറ്റുവെങ്കിലും വർധിച്ച ആത്മവിശ്വാസം പകരുന്നതായിരുന്നു മിനർവ പഞ്ചാബിനെതിരെ നേടിയ വിജയം (4-3).
ഘാന താരങ്ങളായ ഡെന്നിസ് അന്ടവി, ഫിലിപ്പ് അഡ്ജ എന്നിവരിലാണ് ഗോകുലത്തിെൻറ പ്രതീക്ഷ. കഴിഞ്ഞ വർഷം ഗോകുലത്തിനുവേണ്ടി കളിച്ച നഥാനിയാൽ ഗാർഷ്യ നെറോകയോടൊപ്പമാണ് ഈ പ്രാവശ്യം കളിക്കുന്നത്. നാലുപോയൻറുമായി അഞ്ചാം സ്ഥാനത്താണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.